കഴിഞ്ഞ ദിവസം ഞാന്‍ പെരിന്തല്‍മ്മണ്ണ വരെ പോയിരുന്നു . എറണാകുളത്തുനിന്നും ഞാന്‍ കണ്ണൂര്‍ ഇന്‍ടര്‍സിറ്റി എക്സ്പെര്‍സിനാണു പുറപ്പെട്ടത് . ഷോര്‍ണ്ണൂരില്‍ വണ്ടി എട്ടേ അന്‍പതിനു എത്തി. അവിടെ നിന്നും ഇറങ്ങി ഞാന്‍ ടിക്കറ്റ് കൌണ്ടറിലേക്ക് ടിക്കറ്റ് എടുക്കുവാന്‍ പോയി . ഞാന്‍ ഒരു അങ്ങാടിപുറം ടിക്കറ്റ് എടുത്തു നിലമ്പൂര്‍ പാസന്‍ജറില്‍ കയറി ഇരുന്നു. ഒന്‍പതേ ഇരുപതിന് വണ്ടി യാത്ര ആരംഭിച്ചു . ആദ്യ സ്റ്റേഷന്‍ കഴിഞ്ഞപ്പോള്‍ ടിക്കറ്റ് ചെക്ക് ചെയ്യുവാന്‍ ആള്‍ വന്നു. അയാളെ കണ്ടയുടനെ ഒരു ചേട്ടന്‍ ആയിരത്തിന്റെ നോട്ട് എടുത്തു പിഴയടച്ചു . അവര്‍ ട്രെയിന്‍ വിടുന്നതിനു തൊട്ടു മുന്പ് വന്നതു മൂലം ടിക്കറ്റ് എടുക്കാന്‍ സാധിച്ചില്ലത്രേ . ടിക്കറ്റ് ചെക്കര്‍ പിഴയും വാങ്ങി അയാളെ ബാക്കിയുമേല്പിച്ചു അടുത്ത ആളേ തേടി യാത്രയായി. ഒരാള്‍ ബത്ത്രൂമിലേക്ക് ഓടുന്നത് കണ്ടു ചെക്കര്‍ ബാത്ത്രൂമിന്റെ വാതില്‍ കൊട്ടുവാന്‍ തുടങ്ങി . അവസാനം ബാത്ത്രൂമില്‍ കയറിയ ചെറുപ്പക്കാരന്‍ ഇറങ്ങി വന്നു. ചെക്കര്‍ അയാളോട് ടിക്കറ്റ് ആവശ്യപ്പെട്ടു കൂടുതല്‍ പറയുവാന്‍ നില്‍കാതെ ആ ചെറുപ്പകാരന്‍ ഒരു അഞ്ഞൂറിന്റെ നോട്ട് എടുത്തു ചെക്കറിന്റെ മുന്നിലേക്ക് വീശി. ഏത് കണ്ടു ഞാനൊന്നു ഞെട്ടി . കാരണം എറണാകുളത്തു ചെക്കര്‍ പിടിച്ചാല്‍ ഫൈന്‍ അടക്കാന്‍ എല്ലാവരും നൂറിന്റെ നോട്ട് ഒക്കെയന്നു കൊടുക്കുന്നേ പഷേ ഷോര്‍ണ്ണൂര്‍ പ്രദേശത്ത് ; അമ്മോ കംപ്ലീറ്റ് പണക്കാരാ!
Ellam Panakkara ?
Ellam Panakkara ?
കൂതറയെ കാണാൻ പോയതല്ലേ, ദാസപ്പന്റെ കൂടേ... :)
ReplyDelete