Monday, October 30, 2017

എന്നെ പീഡിപ്പിച്ച, സോറി പേടിപ്പിച്ച എന്റെ കൈ

എന്നെ പീഡിപ്പിച്ച, സോറി പേടിപ്പിച്ച എന്റെ കൈ 
----------------------------------------------------------------------------------
ഇത് നടക്കുന്നത് അങ്ങ് ഉഗാണ്ടയിലോ എത്യോപിയയിലോ അല്ല , പിന്നെ ..... ഇത് നടന്നത് ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് .

വിശക്കുന്ന വയറിനു എന്തെങ്കിലും ആഹാരം കൊടുക്കണമല്ലോ, അതിനു വേണ്ടി എന്തെങ്കിലും വാങ്ങാൻ കയറിയതാണ് ഞാൻ. ചുറ്റും ഒന്നു  കണ്ണോടിച്ചു. കാണാൻ തരിമ്പിനു പോലും ഒരു സ്ത്രീ രത്നം .... നോ രക്ഷാ ... അവിടെ ഉള്ള സ്ത്രീ രത്നങ്ങൾ ഭക്ഷണം കഴിക്കാൻ പോയിക്കാണും; നേരം നട്ടുച്ചയായില്ലേ ? ഞാൻ മനസ്സിൽ കരുതി ,അതിനല്ലേ എനിക്ക് പറ്റൂ .... ഹ....
ജോലി തെണ്ടി നടക്കുന്നതിനിടയിൽ എനിക്ക് എന്തോന്ന് ഉച്ച , എന്തോന്ന് രാത്രി , ഒന്നും അറിയാൻ പറ്റിയെന്നു വരില്ല ,  കാരണം എന്റെ മനസ്സിൽ ഒന്നേ ഉള്ളൂ ചിന്ത എത്രയും പെട്ടന്ന് ഒരു വലിയ ശമ്പളം ഉള്ള ജോലിക്കു കേറി കൊറേ പൈസ സമ്പാദിക്കണം. നാട്ടിൽ നിന്നും പ്രവാസ ജീവിതത്തിനു തയ്യാറായി വരുന്ന ഒരു സാധാരണ ചെറുപ്പക്കാരന്റെ മനസ്സിൽ ഉള്ള ഒരു ചെറിയ ആഗ്രഹം. എന്താലേ ......

എന്താ വാങ്ങുക.................; വയറ് എന്റെ  ഡാഷിനും, ഡാഷിനും ഒക്കെ വിളി തുടങ്ങിയിരിക്കുന്നു ... വയറേ  നീ ഒന്ന് അടങ് ... ഞാൻ വയറിനോട് പറഞ്ഞു. വയറിനു അത് ഇഷ്ട്ടപ്പെട്ടില്ല എന്ന് തോന്നുന്നു , ഒരു മേൽ ശ്വാസത്തിലൂടെ വയർ വന്റെ  പ്രതിഷേധം എന്നെ അറിയിച്ചു.

എന്തെങ്കിലും കഴിച്ചേ പറ്റൂ ... എന്ത് കഴിക്കും .... ഒരോ സാധനങ്ങൾക്ക് മുന്നിലൂടെ ഞാൻ നടന്നു,  അതൊക്കെ കാണുമ്പോൾ വാങ്ങി കഴിക്കണം എന്ന് ഉണ്ട് , പക്ഷെ ..... കൈയിൽ നയാ പൈസ ഇല്ല എന്ന ഗാനം ഓർമ്മപെടുത്തും പോലെ ആണ് എന്റെ അവസ്ഥ . ഇങ്ങോട്ടു പോരുമ്പോൾ പ്രവാസ ജീവിത ചെലവുകൾക്കായി അവിടന്നും ഇവിടന്നും വാങ്ങിച്ച് ദിനാർ   ആക്കി കൊണ്ടു വന്ന പൈസ തീർന്നു തുടങ്ങിയിരിക്കുന്നു. വിശക്കുന്ന വയറിനു എന്തെങ്കിലും കൊടുക്കണമല്ലോ ? എങ്കിലല്ലേ ഈ പൊരിവെയിലത്ത് ജോലി അന്വേഷിച്ചു നടക്കാൻ ഉള്ള  ഊർജ്ജം കിട്ടൂ. സാധനങ്ങൾക്ക് മുൻപിലൂടെയുള്ള നടപ്പു തുടർന്നു ഞാൻ. അപ്പോൾ ആണ് എന്റെ കണ്ണിൽ ആ ആപ്പിൾ പെട്ടത് , ഇന്നലെ നോക്കിയപ്പോൾ 7.50 ദിനാർ ആയിരുന്ന ഫൂജി  ആപ്പിളിന് ഇന്ന് 4.95 ദിർഹം. വിലകുറവ് മലയാളിക്ക് എന്നും പ്രിയപ്പെട്ടത് ആണല്ലോ, ഒന്നും നോക്കിയില്ല ഞാൻ ,  ആപ്പിൾ ഇടുവാൻ ഒരു കവർ എടുത്ത് നേരെ അങ്ങോട്ട് വച്ച് പിടിപ്പിച്ചു . ആപ്പിൾ എടുക്കാൻ ഞാൻ കൈ അങ്ങോട്ട് വച്ചതും എന്റെ കൈയ്യുടെ നേരെ മറ്റൊരു കൈ നീണ്ടു വരുന്നു, ഞാൻ എന്റെ സർവ്വ ശക്തിയും എടുത്തു നിലവിളിച്ചുകൊണ്ട്  എന്റെ കൈ ഞാൻ പുറകോട്ട് എടുത്തു. പക്ഷെ എന്റെ നിലവിളി ശബ്ദം പുറത്തേക്കു വന്നില്ല. അതുകൊണ്ടു ആരും വന്നു നോക്കിയതും ഇല്ലാ. പെട്ടന്നാണ് ഞാൻഅത് ശ്രധിച്ചതു , ആ ആപ്പിൾ വച്ചിരിക്കുന്ന തട്ടിൽ ഒരു കണ്ണാടി ഉണ്ടായിരുന്നു, അതിൽ എന്റെ കൈയുടെ തന്നെ പ്രതിഫലനം കണ്ടാണ് ഞാൻ പേടിച്ചത് . എന്റെ ചിരിയുടെ കെട്ട് പൊട്ടി , ഞാൻ ചിരിക്കാൻ ആരംഭിച്ചു ( ശബ്ദം ഇല്ലാത്ത ചിരി ) .. എന്റെ ചിരി കണ്ടിട്ടാകണം അപ്പോൾ  ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു സെയിൽസ്മാൻ എന്റെ അടുക്കലേക്കു വന്നു. അപ്പോൾ ആണ് എനിക്ക് ബോധം തിരിച്ചു കിട്ടിയത്. പെട്ടന്ന് തന്നെ ഞാൻ കുറച്ചു ആപ്പിളുകൾ കവറിൽ പെറുക്കിയിട്ടു ബിൽ അടച്ചു പുറത്തിറങ്ങി. 

ഒരു ഒഴിഞ്ഞ കോണിൽ ചെന്ന് ഒരു ആപ്പിൾ  എടുത്തു എന്റെ കയ്യിലെ തൂവാല കൊണ്ട് തുടച്ചു വൃത്തിയാക്കി. ഒരു ചിക്കൻ ബിരിയാണി കഴിക്കുന്ന ചിന്തയോടെ ഞാനാ ആപ്പിൾ എന്റെ വായിലേക്ക് വച്ചു ...........

Friday, April 28, 2017

Government Vocational Higher Secondary School Mangayil, Maradu, Kochi , Kerala. Statue of Mahatma Gandhi.


Government Vocational Higher Secondary School Mangayil, Maradu, Kochi , Kerala. Statue of Mahatma Gandhi.

JOMY A G shared a photo with you from the Flickr app! Take a look: https://flic.kr/p/U3hKGm

Thursday, April 20, 2017

A Photographer , Sunset , Kanyakumari ,

JOMY A G shared a photo with you from the Flickr app! Take a look: https://flic.kr/p/TMi851

Gandhi Smrithi Mandapam Kanyakumari

JOMY A G shared a photo with you from the Flickr app! Take a look: https://flic.kr/p/SJGtfJ

Thursday, March 2, 2017