യാചകൻ
------------------
ഈ കവിതയ്ക്ക് മുൻപ് കുറച്ചു കാര്യങ്ങൾ.
ഇത് ഞാൻ 1996 ഒക്ടോബർ - ഡിസംബർ കാലഘട്ടത്തിൽ ഒരു നോടീസിന്റെ പുറത്തു എഴുതിയതാണ്. 23/06/1997 ൽ ഞാൻ ഇത് നോട്ടീസിൽ നിന്നും ഒരു ഡെയറിയുടെ പേജുകളിലേക്ക് മാറ്റി എഴുതി. പിന്നെ ഞാൻ ആ ഡയറിയിലെ, ആ പേജുകൾ കീറി എവിടേയോ വച്ചു. അതിനുശേഷം ഞാൻ ആ കാര്യമേ മറന്നു. ഈ അടുത്ത്, പഴയ പുസ്തകങ്ങൾ അടുക്കി വച്ചപ്പോൾ അപ്രതീക്ഷിതമായി കിട്ടിയതാണ് അവ.
ആ പേജുകളുടെ ഫോട്ടോ ഇതോടൊപ്പം കൊടുക്കുന്നു. ഏകദേശം 20 വർഷത്തിനു മുൻപേ എഴുതിയ കവിത ഇപ്പോൾ വായിക്കുമ്പോൾ, ചെറിയ തിരുത്തലുകൾ ഒക്കെ വരുത്തിയാൽ കൊള്ളാമായിരുന്നു എന്ന് തോന്നുന്നുണ്ട്. പക്ഷേ അന്ന് എഴുതി , തിരുത്തി എഴുതിയതു പോലെ ഇന്ന് ഞാൻ എന്റെ ബ്ലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഒരു 16 വയസ്സുള്ള ,കവ്മാരക്കാരന്റെ ( ഇപ്പോൾ അല്ലാ :-) ) കവിത. ഒരു വലിയ കവിത എന്നൊന്നും ഞാൻ പറയുന്നില്ലാ .
ഈ കവിതയ്ക്ക് ആധാരം, ആ സമയത്ത് (മുകളിൽ പറഞ്ഞ കാലഘട്ടത്തിൽ) പത്രത്തിൽ വന്ന ഒരു വാർത്ത ആയിരുന്നു. ഒരു യാചകൻ മരിച്ചപ്പോൾ അയാളുടെ ഭാണ്ഡകെട്ട് പരിശോധിച്ച ജനങ്ങൾ ഞെട്ടി , അതിൽ ലക്ഷങ്ങളുടെ സമ്പാദ്യം.
-------------------------------------------------------------------------------------------------------------------------------------------------
യാചകനായല്ല പിറന്നതവൻ ഈ മണ്ണിൽ ,
അമ്മതൻ ഉദരത്തിൽ നിന്നും ;
ഒരു സാധാരണ ശിശുവായ് ജനിച്ചു .
ജനിച്ചനാൾ മുതൽ പഠിപ്പിച്ചു യാചിക്കാൻ ,
നടക്കാൻ പ്രായമായപ്പോൾ തുടങ്ങി യാചിക്കാൻ;
യാചിച്ചില്ലെങ്കിലോ ഭക്ഷണവുമില്ല;
വിശപ്പുമൂലം യാചിക്കുവാനും തുടങ്ങി.
ചെല്ലുന്നു യാചിക്കാൻ നഗരങ്ങളിൽ,
തിരക്കു പിടിച്ചതാണല്ലോ നഗരം,
തുടരുന്നു യാചന നഗരങ്ങളിൽ.
രാവിലെ മുതൽ തുടങ്ങുന്നു യാചന,
രാത്രിവരെ തുടരുന്നു യാചന,
രാത്രിയാകുമ്പോൾ കിടക്കുന്നു കടത്തിണ്ണകളിൽ;
രാവിലെയാകുമ്പോൾ വീണ്ടും തുടരുന്നു യാചന.
രാത്രിയാകുമ്പോൾ വരുന്നു എമാൻമാർ ,
ഉറക്കത്തിൽ നിന്ന് കുത്തി ഓടിക്കുന്നു;
പിന്നെ ഉറങ്ങുവാൻ കടത്തിണ്ണകൾ അന്വേഷിച്ചു നടക്കുന്നു.
രാവിലെ ചെല്ലുന്നു വീടുകൾ തോറും,
ഒരു ദു:ശ്ശകുനമായ് മാറുന്നു;
എങ്കിലും ;പിന്നെയും തുടരുന്നു യാചന.
വീടുകൾ തോറും നടക്കുന്നു യാചകൻ,
ഭിക്ഷക്കായി വിളിക്കുന്നു ഗ്രിഹനാഥയെ;
ഗ്രിഹനാഥയോ, ഭിക്ഷയുമായി വരുന്നു.
ഭിക്ഷ ലഭിച്ചാലോ, പാടുന്നു സ്തുതികൾ;
ലഭിച്ചില്ലെങ്കിലോ, പറയുന്നു ചീത്തകൾ;
എങ്കിലും ; തളരാതെ വീടുകൾ തോറും,
യാചകൻ പിന്നെയും ചെല്ലുന്നു.
ഉച്ചയാകുമ്പോൾ ഭിക്ഷയായി " ഭക്ഷണം "
മതിയെന്നു പറയുന്നു യാചകൻ;
തുടരുന്നു യാചന ഭക്ഷണശേഷവും.
വൈകുന്നേരങ്ങളിൽ ചെല്ലുന്നു യാചകൻ കടകളിൽ,
ഭിക്ഷയാചിക്കുവാനായി.
വ്യാപാരിയോടും ക്രേതാവിനോടും ഭിക്ഷ യാചിച്ചിടുന്നു;
ഓടിക്കുന്നു വ്യാപാരികൾ യാചകനെ തങ്ങളുടെ കടകളിൽ നിന്നും;
പറയുന്നു ചീത്തകൾ യാചകൻ അവരോട്.
രാത്രിയാകുമ്പോൾ തീരുന്നു യാചന;
ചില്ലറത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്നു.
ചില്ലറത്തുട്ടുകൾ വയ്ക്കുന്നു ഭാണ്ഡത്തിൽ;
ആ തുട്ടുകൾ പിറ്റേന്ന് നോട്ടുകളായി മാറുന്നു.
യാചകൻ ശല്ല്യക്കാരനാണെങ്കിലും പക്ഷേ ,
ചില്ലറക്കാര്യത്തിൽ മോശക്കാരനല്ലല്ലോ;
ആവശ്യസമയത്തു കിട്ടുന്ന ചില്ലറ,
യാചകൻ കൊടുത്തോരു ചില്ലറയല്ലയോ ?
യാചകൻ ഇല്ലെങ്കിൽ തീരില്ല ചില്ലറ,
ആവശ്യ സമയത്തു കിട്ടില്ല ചില്ലറ.
യാചകശല്യം തീർക്കുവനായി ,
പല നിയമങ്ങളും സർക്കാരിറക്കുന്നു.
നിയമങ്ങളെല്ലാമേ ഉരുണ്ടങ്ങു പോകുന്നു,
യാചകൻ കൈയിലെ ചില്ലറ പോലവേ.
യാചിച്ചു, യാചിച്ചു "കൂട്ടുന്നു ലക്ഷങ്ങൾ "
ആർക്കും ഉപകാരമാകാതെ ചിതലരിച്ചങ്ങു
പോകുന്നു ആ ലക്ഷങ്ങൾ.
വർഷങ്ങൾ കഴിയുമ്പോൾ,
യാചകൻ മണ്ണിലേയ്ക്ക് ചേരുന്നു;
ആരു മരിച്ചാലും മണ്ണിലെക്കല്ലയോ,
പിന്നെയെന്തു വ്യത്യാസം
യാചകനും മുതലാളിയും തമ്മിൽ ?
No comments:
Post a Comment