Tuesday, November 1, 2011

ആ ചോദ്യം

ട്രെയിന്‍ വിടാന്‍ നേരം; അവസാനമായി, അച്ഛന്‍ മകനോട്‌ ചോദിച്ചു ;
സിംബാബേക്ക് എത്ര റണ്‍സ് ആയി ?
പോക്കറ്റില്‍ നിന്നും , മെല്ലെ അവന്‍ സെല്‍ ഫോണ്‍ എടുത്തു.
ഇന്‍റര്‍നെറ്റില്‍, അവന്‍ സ്കോര്‍ ചെക്ക് ചെയ്യാന്‍ തുടങ്ങുന്ന നേരം
,ട്രെയിന്‍ മെല്ലെ ചൂളം വിളിച്ചുകൊണ്ടു നീങ്ങി തുടങ്ങി.
ഇനി സ്കോര്‍ അറിയാന്‍ പറ്റില്ല എന്ന് മനസിലാക്കിയ അച്ഛന്‍, മനസ്സില്ല
മനസ്സോടെ, വിധൂരതയിലേക്ക് പാഞ്ഞു പോകുന്ന ട്രെയിന്‍ ബോഗിയുടെ വാതില്‍ക്കല്‍
നില്‍ക്കുന്ന, തന്റെ മകന് നോക്കി കൈ വീശി ടാറ്റാ നല്‍കി.
തന്റെ പ്രിയപ്പെട്ട അച്ഛന്‍ , ട്രെയിന്‍ വിടുന്നതിനു മുന്‍പ് ഒരു കാര്യം
ചോദിച്ചിട്ട്, അതിന്നു ഉത്തരം പറയാന്‍ പറ്റിയില്ല എന്ന വിഷമം ഉള്ളില്‍ ഒതുക്കി
ആ മകനും തിരിച്ചു അച്ഛന് ടാറ്റാ നല്‍കി.




അതാണ് മോനേ സ്നേഹം;


ക്രിക്കറ്റിനോട് !

No comments:

Post a Comment