Wednesday, September 17, 2008

മതവും ജാതിയും

എന്താണ് മതം ? എന്താണ് ജാതി ? എനിക്ക് അറിയില്ല . ലഹളകള്‍ ഉണ്ടാക്കുവാനുള്ള ഒരു സംഗതിയാണോ മതവും ജാതിയും ? മതങ്ങള്‍ മനുഷ്യനേ സ്നേഹിക്കാനല്ലേ പഠിപ്പിക്കുന്നേ ? അതോ ലഹള ഉണ്ടാക്കാനാണോ പഠിപ്പിക്കുന്നത്‌ ? ഇന്നു ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പറഞ്ഞു മതിന്റെ പേരിലും ജാതിയുടെ പേരിലും പല ആളുകളും പണം സംബാധിച്ചു കൂട്ടുകയല്ലേ . വിശ്വാസികളെ നേര്‍വഴിക്കു നടത്തേണ്ട ആളുകള്‍ മതവികാരം ഉണ്ടാക്കി ആളുകളെ തമ്മിലടിപ്പിക്കുകയല്ലേ ? മനുഷ്യ ദൈവങ്ങള്‍ വിശ്വാസികളെ ദൈവത്തിന്‍്റ്റെ പേരു പറഞ്ഞു മാനസികമായും ശാരീരികമായും ലൈഗീകമായും വിശ്വാസപരമായും ചൂഷണം ചെയുകയല്ലേ ? ഇതിനാണോ മതവും ജാതിയും ? നിങ്ങള്‍ ചിന്തികൂ . സമയത്തു ശ്രീ നാരായണഗുരുവിന്റെ വാക്കുകള്‍ നമ്മുക്ക് ഓര്‍ക്കാം .

""മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി "

""ഒരു ജാതി , ഒരു മതം , ഒരു ദൈവം മനുഷ്യന്നു "
Religion and Caste

No comments:

Post a Comment