Sunday, September 21, 2008

സൌഹൃതം

ഒരു ആധുനിക കവിത . എന്താണ് ആധുനിക കവിത എന്ന് പറയേണ്ടല്ലോ .

സൌഹൃതം

ഹേ സുഹൃത്തേ, നീ എങ്ങോട്ട്.

നീ എന്നോട് യാത്ര പറയുവാന്‍ വന്നപ്പോള്‍
ആദ്യമെനിക്കൊന്നും തോന്നിയില്ല
ഈ കെട്ടിടത്തിന്റെ പടികളിറങ്ങി നീ
കൈ വീശി കാണിച്ചപ്പോള്‍
എന്തോ , എന്തിനോ , എന്റെ മനസ് പിടഞ്ഞു .

നമ്മള്‍ മുന്‍ജന്മ സുഹ്രിത്തുക്കളോ അതോ
മുന്‍ പരിജയക്കാരോ ?
എനിക്കൊന്നുമറിയില്ല .

എന്റെ സ്നേഹിതാ നീ പറയൂ
വെറുമൊരു ചിരികൊണ്ട് മാത്രം-
നമ്മള്‍ ഇത്രയും അടുത്തിരുന്നോ?

സൌഹൃദങ്ങള്‍ക്കു വിലയില്ലാത്ത ഇക്കാലത്ത്
ഇങ്ങന്നേയും ഒരു സൌഹൃദമോ ?

നീ പോയപ്പോള്‍ എന്നിലുണ്ടായ സങ്കടം
മനസ്സിന്റെ വെറും പ്രകടനമായിരുന്നോ ,
അതോ എനിക്ക് നിന്നോട് ഉണ്ടായിരുന്ന
സൌഹൃതം തന്നെ ആയിരുന്നോ ?

എന്തായാലും എല്ലാം മറക്കുവാന്‍
ദൈവം നമ്മുക്ക് കഴിവ് തന്നല്ലോ
ഞാന്‍ നിന്നെ മറക്കാം , നീയും എന്നെ മറക്കൂ,
എന്നെന്നേക്കുമായി .
പുതിയ കൂട്ടുകാര്‍ നിനക്കു ഇനിയും ഉണ്ടാകട്ടെ .

No comments:

Post a Comment