ആദ്യമായി അവളെ കണ്ടപ്പോൾ മാലാഖയേ പോലെ തോന്നി അവന്ന്,
ആദ്യമായി അവൾ അവനെ നോക്കി ചിരിച്ചപ്പോൾ ആ ചിരി അവളിൽ നിന്നും മായല്ലേ എന്ന് അവൻ ആശിച്ചു,
ആദ്യമായി അവളോട് സംസാരിച്ചപ്പോൾ അവളുടെ ശബ്ദം അവന്റെ മനസ്സിൽ തേന്മഴ പെയ്യിച്ചു,
ആദ്യമായി അവളോടൊത്ത് നടന്നപ്പോൾ ആ വഴി അവസാനിക്കല്ലേ എന്ന് തോന്നി അവന് ,
ആദ്യമായി അവളെ ചുംബിച്ചപ്പോൾ ആ ചുംബനം അവസാനിക്കല്ലേ എന്ന് അവനു തോന്നി,
ആദ്യ രാത്രി അവളോടൊപ്പം കിടന്നപ്പോൾ ആ രാത്രി അവസാനിക്കല്ലേ എന്ന് അവന് തോന്നി,
വർഷങ്ങൾ പലതും കടന്നു പോയിരിക്കുന്നു,
മാലാഖയേ പോലെ തോന്നിയ മുഖം ഇന്ന് പിശാശിൻറെതു പോലെ തോന്നുന്നു,
അവളുടെ ചിരി കാണുമ്പോൾ അവൻ ഇപ്പോൾ പേടിച്ചു പോകുന്നു,
അവളുടെ ശബ്ദം കേട്ടാൽ അവൻ ഇപ്പോൾ ഓടി ഒളിക്കുന്നു,
അവളുടെ പുറകെ നടക്കാൻ പോലും അവൻ ഇന്ന് പേടിക്കുന്നു,
അവളെ ചുംബിക്കാൻ പോയിട്ട് ഇപ്പോൾ ഒന്ന് തൊടാൻ പോലും പറ്റാതായിരിക്കുന്നു,
രാത്രി അവളുടെ കൂടെ കിടക്കാൻ തന്നെ അവനു പേടി ആയിരിക്കുന്നു,
അവസാനമായി അവൻ അവളോട് ചോദിച്ചു എന്നെ ഒന്ന് വെറുതെ വിടുമോ ഞാൻ ഒന്ന് ജീവിച്ചോട്ടെ.............................
No comments:
Post a Comment