Thursday, February 26, 2015

കിളി പോയി


എന്തോ ഒരു ശബ്ദം കേട്ടാണ് ഞാൻ വീടിന്റെ മുകളിലേക്ക് നോക്കിയത്.
അതാ മുറ്റത്തൊരു മൈന എന്ന് പറഞ്ഞ പോലെ വീടിന്റെ ടെറസ്സിനു മുകളിൽ ഒരു തത്തുമ സോറി തത്തമ.
അത് എന്തൊക്കയോ ചിലച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അത് എന്നെ നോക്കി എന്തെക്കെയോ കാട്ടുന്നുണ്ടായിരുന്നു. തല വെട്ടിക്കുന്നു, തൂവല് ചികയുന്നു, അങനെ പലതും.
ഞാൻ അത് അത്ര കാര്യം ആക്കിയില്ല. 
തത്തമേ പൂച്ച പൂച്ച എന്ന് ആ തതത്തയെ കൊണ്ട് പറയിപ്പിച്ചാലോ , ഞാൻ മനസ്സിൽ ഓർത്തു.
കാട്ടിൽ നിന്നും വന്ന തത്തക്ക്‌ എന്ത് മലയാളം , കാട്ടിൽ ഉള്ളത് ആദിവാസി മനുഷ്യർ അല്ലെ , അവർക്ക് മലയാളം വലിയ വശം ഇല്ലല്ലോ , ആകെ അറിയാവുന്നത് ആദിവാസി ഭാഷ .അതുകൊണ്ട് ആ ശ്രമം വേണ്ടാന്ന് വച്ചു 
പിന്നെയും മനസ്സിൽ ഒരു ആഗ്രഹം , ഞാൻ ഉറക്കെ വിളിച്ചു തത്തമേ പൂച്ച പൂച്ച, അതിനു നല്ല ഉച്ചത്തിൽ എനിക്ക് മറുപടിയും കിട്ടി.
അപ്പോൾ ഞാൻ മനസിലാക്കി , അത് ആരുടെയോ വീട്ടിൽ വളർത്തുന്ന തത്തമ്മ  ആണെന്ന്.
എനിക്ക് ആ തത്തമ്മയോട്‌ കുറച്ചു ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി , പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല .
അത്കാട്ടു തത്ത അല്ലല്ലോ ?, ആരുടെയോ വീട്ടിൽ നല്ലപോലെ നോക്കി വളർത്തുന്ന തത്തമ്മയല്ലേ ?, അതിനെ അങ്ങ് വളർത്തിയാലോ ? ഞാൻ മനസ്സിൽ ഓർത്തു  .
ഞാൻ പതിയെ ടെറസ്സിന്റെ ഗോവണി കയറി , അപ്പോൾ ആ തത്തമ്മ അവിടെ ഇരിപ്പുണ്ടായിരുന്നു.
മുകളിൽ ഞാൻ എത്തിയത് കണ്ടിട്ടും ആ തത്തമ്മ അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു.
ഞാൻ പതിയെ അതിനെ പിടിക്കാൻ അതിനടുത്തേക്ക് ചെന്നു. 
എന്താണെന്ന് അറിയില്ല , ഞാൻ അടുത്ത് എത്തുന്നതിനു മുൻപേ തന്നെ  അത് അവിടെ നിന്നും പറന്നകന്നിരുന്നു. അത് ദൂരേക്ക് പറന്നുകൊണ്ടേയിരുന്നു.  
അതിനെ കണ്ട്  ഇഷ്ട്ടം തോന്നി, അതിനെ  വളര്ത്തുവാൻ ആഗ്രഹിച്ച എനിക്ക് , അതിനെ ഒന്ന് തൊട്ടു തലോടുവാൻ പോലും ആയില്ലല്ലോ എന്ന ദുഖത്തിൽ ഒരു കിളി പോയവനെപ്പോലെ ഞാൻ ആ ടെറസ്സിൽ ഇരുന്നു .
അപ്പോഴും എന്റെ മനസ്സ് മന്ത്രിക്കുണ്ടായിരുന്നു, വരും ആ കിളി വരും എന്നെ കാണുവാൻ , എന്റെ കൂട്ടിൽ വളരുവാൻ ......

No comments:

Post a Comment