കവിതയ്ക്ക് മുൻപ് രണ്ടു വാക്ക് .
....................................................
ഇതിലെ മത്തായി ജീവിച്ചിരിക്കുന്നതോ , മരിച്ചതോ ആയ വ്യക്ത്തി അല്ലാ.
മത്തായി എന്ന കഥാപാത്രം തികച്ചും സാങ്കൽപികം മാത്രം.
ആരോടെങ്കിലും സാമ്യം തോന്നുന്നുണ്ടെങ്കിൽ അത് തികച്ചും യാദ്രച്ചികം മാത്രം.
മത്തായി എന്ന പേര് ഒരു പ്രത്യേക വിഭാഗത്തിന്റെ പേര് ആയിട്ട് ഇവിടെ ഉദേശിക്കുന്നില്ലാ.
ഈ പേര് കവിതയ്ക്ക് യോജിച്ചു എന്ന് തോന്നിയത് കൊണ്ട് ഇട്ടത് ആണ്.
പ്രചോദനം: കള്ളൻ എന്ന മലയാളം കവിത.
മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരം.
ഇനി നമുക്ക് മത്തായി കവിതയിലേക്ക് വരാം
മത്തായി
................
രണ്ടുപേരൊത്തു കൂടീടുമ്പോൾ, അവിടെ ഉണ്ടാകും മത്തായി ,
കാരിരുമ്പിന്റെകരുത്തുണ്ടെങ്കിലും, പേടിച്ചു ഓടുന്ന മത്തായി,
ആനയെപ്പോലെ തടിച്ചതാണെങ്കിലും, വേഗത്തിലോടുന്ന മത്തായി,
ഞാവൽ പഴത്തിന്റെ നിറമാണെങ്കിലും, ആപ്പിള് പോലുള്ള മത്തായി,
ഒരുപറ ചോറ്, ഒറ്റയിരിപ്പിന്, ഒറ്റയ്ക്കുതിന്നുന്ന മത്തായി,
ഒരു ഫുൾ ബോട്ടില്ല്, ആർക്കും കൊടുക്കാതെ, ഒറ്റയ്ക്ക് പൂശുന്ന മത്തായി,
ഒരു കെട്ട് ബീഡി, ഒരുമിച്ചു വച്ചു, ഒറ്റയ്ക്ക് വലിക്കുന്ന മത്തായി,
കാമിനിമാരെ, കണ്ടു കഴിഞ്ഞാൽ, അവിടേക്ക് പായുന്ന മത്തായി ,
കാമിനിമാരുടെ കൂടെ സ്വള്ളുവാൻ, എപ്പോഴും ഓടുന്ന മത്തായി,
കാമിനിമാരെ, പഞ്ചാരവാക്കിൽ, എപ്പോഴും മയക്കുന്ന മത്തായി,
വായ് നോക്കുവാൻ പോയിട്ട്, വായീന്ന് നോട്ടം, താഴേക്ക് പോകുന്ന മത്തായി ,
കാമിനിമാരെ, മൊത്തം നോക്കീട്ട്, അളവെടുക്കുന്നൊരു മത്തായി ,
കാമിനിമാരുടെ അളവിനു ചേർന്നൊരു, കോടി കൊടുക്കുന്ന മത്തായി ,
കണ്ടാൽ "സുന്ദരൻ" ആണെങ്കിലും, കാമിനിമാർക്കവൻ മത്തായി,
കാമിനിമാരടേം, കാമുകാൻമാരടേം, സ്നേഹിതനായൊരു മത്തായി,
കണ്ടാൽ തരികിടയാണെങ്കിലും മത്തായി, എല്ലാർക്കും ഉപകാരിയാണേ ...
കണ്ടാൽ തരികിടയാണെങ്കിലും മത്തായി, എല്ലാർക്കും ഉപകാരിയാണേ ...