Thursday, February 26, 2015

കിളി പോയി


എന്തോ ഒരു ശബ്ദം കേട്ടാണ് ഞാൻ വീടിന്റെ മുകളിലേക്ക് നോക്കിയത്.
അതാ മുറ്റത്തൊരു മൈന എന്ന് പറഞ്ഞ പോലെ വീടിന്റെ ടെറസ്സിനു മുകളിൽ ഒരു തത്തുമ സോറി തത്തമ.
അത് എന്തൊക്കയോ ചിലച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
അത് എന്നെ നോക്കി എന്തെക്കെയോ കാട്ടുന്നുണ്ടായിരുന്നു. തല വെട്ടിക്കുന്നു, തൂവല് ചികയുന്നു, അങനെ പലതും.
ഞാൻ അത് അത്ര കാര്യം ആക്കിയില്ല. 
തത്തമേ പൂച്ച പൂച്ച എന്ന് ആ തതത്തയെ കൊണ്ട് പറയിപ്പിച്ചാലോ , ഞാൻ മനസ്സിൽ ഓർത്തു.
കാട്ടിൽ നിന്നും വന്ന തത്തക്ക്‌ എന്ത് മലയാളം , കാട്ടിൽ ഉള്ളത് ആദിവാസി മനുഷ്യർ അല്ലെ , അവർക്ക് മലയാളം വലിയ വശം ഇല്ലല്ലോ , ആകെ അറിയാവുന്നത് ആദിവാസി ഭാഷ .അതുകൊണ്ട് ആ ശ്രമം വേണ്ടാന്ന് വച്ചു 
പിന്നെയും മനസ്സിൽ ഒരു ആഗ്രഹം , ഞാൻ ഉറക്കെ വിളിച്ചു തത്തമേ പൂച്ച പൂച്ച, അതിനു നല്ല ഉച്ചത്തിൽ എനിക്ക് മറുപടിയും കിട്ടി.
അപ്പോൾ ഞാൻ മനസിലാക്കി , അത് ആരുടെയോ വീട്ടിൽ വളർത്തുന്ന തത്തമ്മ  ആണെന്ന്.
എനിക്ക് ആ തത്തമ്മയോട്‌ കുറച്ചു ഇഷ്ട്ടം ഒക്കെ തോന്നി തുടങ്ങി , പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല .
അത്കാട്ടു തത്ത അല്ലല്ലോ ?, ആരുടെയോ വീട്ടിൽ നല്ലപോലെ നോക്കി വളർത്തുന്ന തത്തമ്മയല്ലേ ?, അതിനെ അങ്ങ് വളർത്തിയാലോ ? ഞാൻ മനസ്സിൽ ഓർത്തു  .
ഞാൻ പതിയെ ടെറസ്സിന്റെ ഗോവണി കയറി , അപ്പോൾ ആ തത്തമ്മ അവിടെ ഇരിപ്പുണ്ടായിരുന്നു.
മുകളിൽ ഞാൻ എത്തിയത് കണ്ടിട്ടും ആ തത്തമ്മ അവിടെ തന്നെ ഇരിപ്പുണ്ടായിരുന്നു.
ഞാൻ പതിയെ അതിനെ പിടിക്കാൻ അതിനടുത്തേക്ക് ചെന്നു. 
എന്താണെന്ന് അറിയില്ല , ഞാൻ അടുത്ത് എത്തുന്നതിനു മുൻപേ തന്നെ  അത് അവിടെ നിന്നും പറന്നകന്നിരുന്നു. അത് ദൂരേക്ക് പറന്നുകൊണ്ടേയിരുന്നു.  
അതിനെ കണ്ട്  ഇഷ്ട്ടം തോന്നി, അതിനെ  വളര്ത്തുവാൻ ആഗ്രഹിച്ച എനിക്ക് , അതിനെ ഒന്ന് തൊട്ടു തലോടുവാൻ പോലും ആയില്ലല്ലോ എന്ന ദുഖത്തിൽ ഒരു കിളി പോയവനെപ്പോലെ ഞാൻ ആ ടെറസ്സിൽ ഇരുന്നു .
അപ്പോഴും എന്റെ മനസ്സ് മന്ത്രിക്കുണ്ടായിരുന്നു, വരും ആ കിളി വരും എന്നെ കാണുവാൻ , എന്റെ കൂട്ടിൽ വളരുവാൻ ......

Tuesday, February 17, 2015

ചായ കോപ്പയിലെ കൊടുംങ്കാറ്റ്

അമ്മേ......... അമ്മേ.......... 
സ്കൂൾ വിട്ടു വരുന്ന മകളുടെ ഈ വിളി കേട്ടാണ് രമ്യ അടുക്കളയിൽ നിന്നും പുറത്തേക്കു വന്നത്.
സാധാരണ ഈ വിളി പതിവില്ലാത്തത് ആണല്ലോ ?
ഇന്ന് എന്ത് പറ്റി എന്തോ ?
എന്തെങ്കിലും അപകടം ?
ഈശ്വരാ........ , ഭഗവാനേ.......... , അവൾ നെഞ്ചിൽ കൈവച്ചു പ്രാത്ഥിച്ചു.
ധിറുതി  പിടിച്ചു പുറത്തേക്കു ചെന്ന് നോക്കുമ്പോൾ അവിടെ സിറ്റ്ഔട്ടിൽ ഇരുന്നു ഷൂസ് അഴിച്ചു വയ്ക്കുന്ന രഞ്ജു മോളെ ആണ് അവൾക്ക് കാണുവാൻ കഴിഞ്ഞത്.
രമ്യയ്ക്ക് അപ്പോൾ ആണ് ഒരു സമാധാനം ആയത്.
എന്ത് പറ്റി  മോളു  ?  രമ്യ മോളോട് കാര്യം തിരക്കി.
അമ്മേ ഇന്ന് വൈകിട്ട് നമുക്ക് കാപ്പിയോ ചായയോ ? ഇതായിരുന്നു ഒന്നാം ക്ലാസ്കാരിയായ രഞ്ജുവിന്റെ  മറുപടി.
കാപ്പി ആണല്ലോ മോളു , രമ്യ മറുപടി പറഞ്ഞു.
അയ്യോ.. 
എനിക്ക് ഇന്ന് ചായ മതി , കോപ്പയിൽ തന്നാൽ മതി .
കോപ്പയിലോ , അത് എന്താ മോളു അങനെ? 
എനിക്ക് കോപ്പയിൽ ചായതാ.. വാശിയോടെ രഞ്ജു പറഞ്ഞു.
ഓക്കേ മോളു തരാം , ഈ കോപ്പാ എന്നത് കപ്പും സോസറും ആണോ മോളു ഉദേശ്ശിച്ചേ ?
അത് എനിക്ക് അറീല്ലാ അമ്മേ ... അമ്മയുടെ ചോദ്യത്തിന്നു മുന്പ്പിൽ മോൾ ഒന്ന് തണുത്തു.
അത് പോട്ടേ , എന്തിനാ മോളുന് കോപ്പയിൽ ചായാ ?
അമ്മേ , ഇന്ന് എന്റെ ക്ലാസ്സിലെ അന്ന പറയുകയാണ്‌ ചായ കോപ്പയിൽ കൊടുംങ്കാറ്റ് വരുമെന്ന്. 
ആണോ......... ? രമ്യ ആശ്ചര്യത്തോടെ ചോദിച്ചു.
അതേ അമ്മേ അന്ന പറഞ്ഞതാ...
എനിക്കും കൊടുംങ്കാറ്റു കാണണം അമ്മേ....... അവൾ അമ്മയോട് പറഞ്ഞു. 
സങ്കടപ്പെടെടാട്ടോ, മോളുനു അമ്മ ചായ ഉണ്ടാക്കി തരാല്ലോ ; എന്തിനാ കരയുന്നെ.
അല്ല മോളു , അന്നിട്ട്‌ അന്ന കണ്ടോ ഈ കൊടുംങ്കാററ്? രമ്യ മോളോട് ചോദിച്ചു.
അയ്യോ , അത് ഞാൻ ചോദിച്ചില്ല അമ്മേ. പക്ഷെ അവളു പറഞ്ഞു അവളുടെ അപ്പ പറഞ്ഞതാണെന്ന്. 
ചായ കോപ്പയിലെ കൊടുംങ്കാറ്റ് എന്ന പ്രയോഗം രമ്യയുടെ മനസിലേക്ക് അപ്പോൾ എങ്ങനെയോ ഓടി വന്നു.     
ഹൊ ഹൊ ഹോ .... അപ്പോൾ അതാണ്‌ കാര്യം.
എന്താ അമ്മേ അങനെ പറഞ്ഞെ ? രഞ്ജു അമ്മയോട് ചോദിച്ചു .
ഏയ്‌  ഒന്നും ഇല്ല മോളു , അമ്മ വെറുതെ ചോദിച്ചതാ.
മോളുട്ടി പോയി യുണിഫോം മാറി, കയ്യും കാലും കഴുകീട്ടുവാ .....
രമ്യ അടുപ്പിൽ ചായക്ക് വെള്ളം വച്ചപ്പോൾ രഞ്ജു ഡ്രസ്സ്‌ ചെയ്തു വന്നിരുന്നു.
അമ്മേ ചായ ആയോ ? അവൾ ചോദിച്ചു .
ആയില്ലടാ, ഇപ്പൊ ശരിയാകും , രമ്യ മറുപടി പറഞ്ഞു.
അമ്മ ഈ കപ്പും സോസറും ഒന്ന് കഴിക്കോട്ടേ ? രമ്യ മകളോട് ചോദിച്ചു.
പെട്ടെന്ന് താ അമ്മേ..............
കപ്പും സോസറും കഴുകി കഴിഞ്ഞപ്പോൾ വെള്ളം തിളച്ചിരുന്നു. അതിലേക്കു രമ്യ ചായ പൊടിയും പഞ്ചാരായും ഇട്ടു. ചായ അടുപ്പിൽ നിന്നും ഇറക്കിയ ശേഷം അവിടെ തിളപ്പിച്ച്‌ വച്ചിരുന്ന പാൽ എടുത്ത് അവൾ ചായയിൽ ഒഴിച്ചു.
ആ ചായ നന്നായി അവൾ ഒന്ന് ഇളക്കി . കുറച്ചു നേരം വച്ചതിനു ശേഷം അവൾ അത് കപ്പിലേക്ക് പകര്ത്തി.
രമ്യ മോളോട് പറഞ്ഞു, മോളു നീ ഡയന്നിംഗ് റൂമിലേക്ക്‌ പൊക്കോളു , ഞാൻ ചായ അവിടെ കൊണ്ടുവന്ന് തരാംട്ടോ .
ഇത് കേട്ട് രഞ്ജു ഡയന്നിംഗ് റൂമിലേക്ക്‌ഓടി, രമ്യ ടേബിളിനു അടുത്ത് എത്തുമ്പോൾ രഞ്ജു അവിടെ ഒരു കസേരയിൽ കയറി ഇരിപ്പുണ്ടായിരുന്നു.
ഇന്നാ മോളു ചായ , രമ്യ പറഞ്ഞു.
അമ്മേ ചായ അവിടെ വച്ചിട്ട് അമ്മ പോക്കോളു .
ഞാൻ കൊടുംങ്കാറ്റ് കണ്ടിട്ട്  ചായ കുടിച്ചോളം രഞ്ജു മോൾ പറഞ്ഞു .
ഇത് കേട്ട് രമ്യ അടുക്കളയിലേക്കു പോയി.
കുറച്ചു കഴിഞ്ഞപ്പോൾ , ശബ്ധം ഒന്നും കേൾക്കാതിരുന്നപ്പോൾ , രമ്യ അടുക്കളയില നിന്ന് ചോദിച്ചു , മോളു ചായ കുടിച്ചോ ?.         
ഇതിനു ഉത്തരം എന്നോണം രഞ്ജു പറഞ്ഞു , അമ്മേ ഇതുവരെ കൊടുംങ്കാറ്റ് വന്നില്ല.
മോള് ഇപ്പോൾ കുടിച്ചില്ലെങ്കിൽ ചായയുടെ ചൂട് ആറുമ്മെന്ന ഒരു താക്കീതും കൊടുത്തു രമ്യ തന്റെ പണികളിൽ മുഴുകി .
പുറത്തു കോളിംഗ് ബെൽ അടിക്കുന്ന ശബ്ധം കേട്ട് ആണ് രമ്യ തന്റെ അടുക്കള ജോലിക്ക് ഒരു അർദ്ധവിരാമം കൊടുത്തതു്.
അപ്പോൾ ആണ് അവൾ രഞ്ജുവിനെ പറ്റി ഓർത്തത്‌ , മോളു , മോളു , ...അവൾ നീട്ടി വിളിച്ചു. അതിനു ഉത്തരം ഒന്നും കിട്ടിയില്ല.
ഡയന്നിംഗ് റൂമിൽ ചെന്ന് നോക്കുമ്പോൾ രഞ്ജു മോൾ നല്ല ഉറക്കത്തിലാണ്.
ആ സമയം കോളിംഗ് ബെൽ ഒന്ന് കൂടെ ശബ്ധിച്ചു, കൂടെ രമ്യെ രമ്യെ എന്നുള്ള വിളിയും.
അയ്യോ ജയേട്ടൻ വന്നോ, ഈശ്വരാ ... സമയം 7 മണി ആയോ ? 
അടുക്കളയിലെ പണി തിരക്കിനിടയിൽ സമയം പോയിക്കൊണ്ടിരുന്നത് അവൾ അറിഞ്ഞിരുന്നില്ല.
രമ്യ വാതിൽ  തുറന്നു ജയേട്ടനെ വീട്ടിലേക്ക് കയറ്റി .
വന്നപാടെ തന്റെ മകളെ ആ അച്ഛൻ തിരക്കി,
രമ്യ വൈകിട്ടത്തെ കഥകളെല്ലാം ജയനോട് പറഞ്ഞു.
ഇത് കേട്ട് ജയന് ഒന്ന് ചിരിച്ചു, രമ്യയും ജയനോടൊപ്പം ചിരിച്ചു.
അവർ നേരേ ഡയന്നിംഗ് റൂമിലേക്ക്‌ പോയി ,
അവിടെ രഞ്ജു മോൾ സുഖം ആയിട്ട് ഉറങ്ങുന്നുണ്ടായിരുന്നു.
ജയന് രഞ്ജുവിനെ ഒന്ന് വിളിച്ചു നോക്കി, എന്തോ പറഞ്ഞു കൊണ്ട് അവൾ വീണ്ടും ഉറക്കത്തിലേക്കു മടങ്ങി.
ജയൻ രഞ്ജുവിനെ മെല്ലെ കസേരയിൽ നിന്നും എടുത്തു.
രമ്യാ... ഇവളെ കൊണ്ട് പോയി കട്ടിലിൽ കിടത്തു, ജയന് പറഞ്ഞു .
രഞ്ജുവിനെ ജയന്റെ കയ്യിൽ  നിന്നും വാങ്ങുമ്പോൾ , ജയന് അവളോട്‌ പറഞ്ഞു ഇതുപോലെ പണ്ട് നമ്മൾ എന്തൊക്കെ പറഞ്ഞിട്ടുണ്ടാകും അല്ലേ , നമ്മുടെ മാതാപിതാക്കൻമാരോട് ?. ഇത് കേട്ട് രമ്യ ഒന്ന് ചിരിച്ചു. അവൾ കുട്ടിയേയും കൊണ്ട് ബെഡ് റൂമിലേക്ക്‌ പോയി.
 
നമ്മൾ ചെയ്ത പോലെ നമ്മുടെ  മക്കളും ചെയ്യുന്നു , .
ഇപ്പോൾ ഇതേ പോലെ  നമ്മൾ എന്തൊക്കെ ചെയുന്നു അല്ലെ ? 
വെറുതെ, കേട്ട കാര്യങ്ങൾ മാത്രം വച്ച്  നമ്മൾ ഒരു തീർപ്പിൽ എത്തുന്നു. 
അത് സത്യം ആണോ നുണ ആണോ എന്ന് നമ്മൾ അന്വേഷിക്കാർ പോലും ഇല്ലാ.
അപ്പോൾ കിട്ടിയ കാര്യം വച്ചിട്ട് നമ്മൾ കാര്യങ്ങൾ നോക്കി കാണുന്നു, സത്യം അറിയാതെ. 
   
ഒരു ആത്മഗതം എന്നോണം ജയന് പറഞ്ഞു.

രഞ്ജുവിനെ കിടത്തി രമ്യ തിരിച്ചു വരുമ്പോൾ ഡയന്നിംഗ് റൂമിലെ ടേബിളിൽ ചൂട് പോയ ചായ ഒരു കൊടുംങ്കാറ്റിനു വേണ്ടി ആ കോപ്പയിൽ കാത്തിരിപ്പുണ്ടായിരുന്നു ........

Wednesday, February 4, 2015

അവസാനമായി .........

 
ആദ്യമായി അവളെ കണ്ടപ്പോൾ  മാലാഖയേ പോലെ തോന്നി അവന്ന്, 
ആദ്യമായി അവൾ അവനെ നോക്കി ചിരിച്ചപ്പോൾ ആ ചിരി അവളിൽ  നിന്നും മായല്ലേ എന്ന് അവൻ ആശിച്ചു, 
ആദ്യമായി അവളോട്‌ സംസാരിച്ചപ്പോൾ അവളുടെ ശബ്ദം അവന്റെ മനസ്സിൽ തേന്മഴ പെയ്യിച്ചു,
ആദ്യമായി അവളോടൊത്ത് നടന്നപ്പോൾ ആ വഴി അവസാനിക്കല്ലേ എന്ന് തോന്നി അവന് ,
ആദ്യമായി അവളെ ചുംബിച്ചപ്പോൾ ആ ചുംബനം അവസാനിക്കല്ലേ എന്ന് അവനു തോന്നി,
ആദ്യ രാത്രി അവളോടൊപ്പം കിടന്നപ്പോൾ ആ രാത്രി അവസാനിക്കല്ലേ എന്ന് അവന് തോന്നി,
വർഷങ്ങൾ പലതും കടന്നു പോയിരിക്കുന്നു,
മാലാഖയേ പോലെ തോന്നിയ മുഖം ഇന്ന് പിശാശിൻറെതു പോലെ തോന്നുന്നു,
അവളുടെ ചിരി കാണുമ്പോൾ അവൻ ഇപ്പോൾ പേടിച്ചു പോകുന്നു,
അവളുടെ ശബ്ദം കേട്ടാൽ അവൻ ഇപ്പോൾ ഓടി ഒളിക്കുന്നു,
അവളുടെ പുറകെ നടക്കാൻ പോലും അവൻ ഇന്ന് പേടിക്കുന്നു, 
അവളെ ചുംബിക്കാൻ പോയിട്ട് ഇപ്പോൾ ഒന്ന് തൊടാൻ പോലും പറ്റാതായിരിക്കുന്നു,
രാത്രി അവളുടെ കൂടെ കിടക്കാൻ തന്നെ അവനു പേടി ആയിരിക്കുന്നു,
അവസാനമായി അവൻ അവളോട്‌ ചോദിച്ചു എന്നെ ഒന്ന് വെറുതെ വിടുമോ ഞാൻ ഒന്ന് ജീവിച്ചോട്ടെ.............................