ബ്യൂട്ടിഫുള്‍ ഈസ് എ ബ്യൂട്ടിഫുള്‍ ഫിലിം
ഇന്ന് (3/12/2011) ഞാന്‍ ആ സിനിമ കണ്ടു , എനിക്ക് ഇഷ്ട്ടപ്പെട്ടു ,
പദ്മ തിയേറ്ററില്‍ സെക്കന്റ് ഷോ ആണ് ഞാന്‍ കണ്ടത് . സിനിമ തുടങ്ങിയപോള്‍ എല്ലാവരും പുറകിലത്തെ ബോക്സിലേക്ക് നോക്കി ജയസൂര്യ എന്നൊക്കെ പറയുന്നുണ്ടായിരുന്നു . എന്താണെന്നു എനിക്ക് മനസിലായ്യില്ല . പിന്നെ എല്ലാവരും സിനിമ ശ്രേധിക്കുവാന്‍ തുടങ്ങി , എല്ലാവരും ആ സിനിമ ആസ്വദിച്ചു കണ്ടു കൊണ്ടിരുന്നു . ഇന്റര്‍വെല്‍ വന്നു എല്ലാവരും പുറത്തിറങ്ങി. ഇന്റര്‍വെല്‍ കഴിഞ്ഞപോള്‍ എല്ലാവരും പിന്നേം അകത്തു കയറി സിനിമ ആസ്വദിച്ചു . അവസാന സീന്‍ ആയപ്പോള്‍ എല്ലാവരും ഒരു കൈ അടിയോടെ തങ്ങളുടെ സീറ്റില്‍ നിന്നും എഴുന്നേറ്റു , ആ കഥ പറച്ചിലിലെ വെത്യസ്തത കൊണ്ട് ഞാന്നും എല്ലാവരോടൊപ്പം കൈ അടിച്ചു .
സാധാരണ പോലെ തിയറ്റെരിനു പുറത്തിറങ്ങിയപ്പോള്‍ അവിടെ ഒരു ജനകൂട്ടം , അതാ ജയസൂര്യ , അനൂപ് മേനോന്‍ , പിന്നെ വേറെ ആരെക്കെയോ ഉണ്ടായിരുന്നു . ആ ഫില്മ്ന്റെ ഡയറക്ടര്‍ ഉണ്ടായിരുന്നോ എന്നൊരു ഡൌട്ട് . താരങ്ങളെ ചിലര്‍ മൊബൈലില്‍ പകര്‍ത്തുന്നു , ചിലര്‍ കൈ കൊടുത്തു കൊണ്ട് അഭിനധനം അറിയിക്കുന്നു . ആ താരങ്ങളുടെ മുഖത്തു അവര്‍ ചെയ്ത ജോലിയുടെ പ്രതിഫലമായ അഭിനധനം കിട്ടിയപ്പോള്‍ ഉണ്ടായ ആ വികാരം ഞാന്‍ കണ്ടു .
ഒരു കലാകാരന്റെ ഏറ്റവും വലിയ പ്രതിഫലം തന്‍ ചെയ്ത ജോലിക്കുള്ള അംഗീകാരം ആണ് , അതാണ് അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ സംഭാധ്യം . പക്ഷെ അംഗീകാരം കൊണ്ടുമാത്രം അവനു ജീവിക്കാന്‍ പറ്റില്ല , അതിനു അവനു പണം കൂടിയേ തീരു . പക്ഷെ ഇപ്പോള്‍ കല പണത്തിനു വേണ്ടി മാത്രം ആയോ ?
ആ താരങ്ങളെ പൊതു ജനം വീടും പൊതിഞ്ഞു കൊണ്ടേയിരുന്നു .
ഞാന്‍ മെല്ലെ എന്റെ വണ്ടി എടുക്കുവാന്‍ തിയട്ടെരിന്റെ പുറകിലേക്ക് വന്നു . വണ്ടിയെടുത്തു പുറത്തേക്കു വന്നപ്പോള്‍ MG റോഡില്‍ സോനാ ഹോട്ടലിനു മുന്‍പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു മുന്തിയ ഇനം suv യില്‍ അവര്‍ കയറിയിരുന്നു . ഹോട്ടല്‍ സോനയുടെ മുന്നില്‍ നിന്നും ആ വാഹനം അനൂപ് മേനോന്‍ റൈറ്റ് ഒടിച്ചു നേരെ തെക്കോട്ട് ആക്കി . ഈ സമയത്തെല്ലാം ( സമയം ഏകദേശം 10.50 pm ) ആ രണ്ടു താരങ്ങളും റോഡില്‍ കൂടിയിരുന്ന ആളുകളെ കൈ വീശി കാണിച്ചു വിഷ് ചെയ്യുനുണ്ടായിരുന്നു . ആ വാഹനം മെല്ലെ നീഗിതുടങ്ങി . എനിക്കും ജയസൂര്യക്കും പോകേണ്ടത് ഒരേ സ്ഥലം ( കടവന്ത്ര ) ( ജയസൂര്യ സെരികും ത്രിപ്പൂനിത്തുരക്കാരന്‍ ആണ് പക്ഷെ ഇപ്പോള്‍ കടവന്തരയ്ല്‍ വീട് വച്ച് താമസിക്കുന്നു . )തന്നെ ആയിരുനെങ്കിലും ഞാന്‍ ചിറ്റൂര്‍ റോഡിലൂടെയും , ജയസൂര്യ MG റോഡിലൂടെയും വീടുകളിലേക്ക് പോയി . എനിക്ക് എന്റെ വഴി ജയസൂര്യക്ക് ജയസൂര്യയുടെ വഴി ,
എന്‍ വഴി തനി വഴി
aashamsakal............ PLS VISIT MY BLOG AND SUPPORT A SERIOUS ISSUE............
ReplyDelete