Monday, July 5, 2010

മിസ്ഡ് കോള്‍

വന്നു എനിക്കൊരു മിസ്ഡ് കോള്‍ ,
തന്നു എനിക്കൊരു കണ്‍ഫ്യൂഷന്‍ .

ആരായിരിക്കാം , ആരെല്ലാം ആയിരിക്കാം .
അറിയില്ല .

അത് ഇന്നലെ ഞാന്‍ കണ്ട സുന്ദരിമാരില്‍ ആരെങ്കിലും ആണോ?
അതോ ഇന്നലെ ഞാന്‍ കണ്ട ബിസ്സിനെസ്സ് എക്സികൂടിവുകളില്‍ ആരെങ്കിലും ആണോ ?
അതോ എന്റെ പഴയ കാമുകിമാരില്‍ ആരെങ്കിലും ആണോ?
അതോ എന്റെ പഴയ കൂട്ടുകാരില്‍ ആരെങ്കിലും ആണോ ?

എന്തിനോ വേണ്ടി അടിച്ച മിസ്ഡ് കോള്‍ ,
ആര്‍ക്കോ വേണ്ടി അടിച്ച മിസ്ഡ് കോള്‍ ,

മനസില്‍ ആയിരം ചോദ്യങ്ങള്‍ പാഞ്ഞു;
പാഞ്ഞു പാഞ്ഞു അത് ശരങ്ങളായി എന്റെ ഹൃദയത്തില്‍ കൊണ്ടു.

തിരിച്ചു ഞാന്‍ വിളിച്ചു ആ നമ്പരിലേക്ക്
കിട്ടി എനിക്കെന്റെ അരുമ സുഹൃത്തിനെ.



സുഹൃത്ത് നമ്പര്‍ മാറിയത് വിളിച്ചു അറിയിച്ചത് ആണേ. എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു എല്ലാം വെള്ളത്തില്‍ വീണില്ലേ :)

1 comment: