Thursday, December 25, 2014

മുഖം

നിലാ വെളിച്ചത്തിൽ അവളുടെ മുഖത്തു  കൂടി ഒഴുകുന്ന കണ്ണുനീർ അവനു വ്യക്തമായി കാണാമായിരുന്നു.
അവളുടെ മുഖം മെല്ലെ ഉയർത്തിക്കൊണ്ട് അവൻ പറഞ്ഞു നിന്റെ കെറുവിച്ച മുഖത്തേക്കാൾ എനിക്ക് ഇഷ്ടം നിന്റെ ചിരിക്കുന്ന മുഖമാണ്.
അപ്പോൾ അവളുടെ മുഖത്തുണ്ടായ പുഞ്ചിരി അവന്റെ മുഖത്ത് ആയിരം പൂർണ്ണ ചന്ദ്രന്മാരെ ഉദിപ്പിച്ചു.

Thursday, December 4, 2014

ദേഷ്യം

 
  
എന്തിനാ ഞാൻ എന്റെ ഏട്ടനോട് വഴക്കിട്ടത്? 
ജനാലയിലൂടെ ആകാശത്തിലുള്ള അമ്പിളി അമ്മാവനെ നോക്കി കൊണ്ട് അവൾ നെടുവീര്പെട്ടു .
ഇത്രേം ദേഷ്യം എന്റെ ഏട്ടനോട് കാട്ടേണ്ടായിരുന്നു.
അവളുടെ മനസ് അപ്പോൾ അമ്പിളി മാമനെ പോലെ വെളുത്തിരുന്നു.
വളരെ പ്രതീക്ഷയോടെ ആണ് , അവൾ അന്ന് സിനിമയ്ക്കു പോകാൻ ഒരുങ്ങിയത് നിന്നത്.
അപ്പോൾ ആണ് ഏട്ടന്റെ ഫോണ്‍ കാൾ , കാറിന്റെ ടയറിന്റെ കാറ്റ് ആരോ ഊരി വിട്ടന്ന്.
ഏട്ടൻ എന്നും  സിനിമയ്ക്കു പോകാൻ മുടക്കം പറയുന്ന അടവാണന്നെ അവൾ കരുതിയുള്ളു. 
ഇത് കേട്ട പാതി കൂടുതൽ ഒന്നും ചോദിക്കാതെ അവൾ അയാളോട് എന്തെക്കെയോ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു.
ഇത്രയും നേരം ആ ദേഷ്യത്തിൽ ആയിരുന്നു.
ഇപ്പോൾ അവളുടെ മനസ്സ് കാറ്റ് ഊരിവിട്ട ടയര് പോലെ ആയിരിക്കുന്നു. അവളുടെ മനസ്സിൽ നിന്ന് എല്ലാം പോയിരിക്കുന്നു 
അവൾ അവന്റെ ഏട്ടനെ പറ്റി ഓർത്തു ."അയ്യോ  എന്റെ ഏട്ടൻ എവിടെ ആണ് ആവോ"
അവൾ മൊബൈൽ ഫോണ്‍ എടുത്തേ അയാളെ വിളിച്ചു....
അങ്ങേ തലക്കൽ ഫോണ്‍ അടിച്ചു കൊണ്ടേയിരുന്നു ...............

ശരിയായ കാരണം അറിയാതെ വെറുതെ ദേഷ്യപ്പെട്ടാൽ ..........................