എന്തിനാ ഞാൻ എന്റെ ഏട്ടനോട് വഴക്കിട്ടത്?
ജനാലയിലൂടെ ആകാശത്തിലുള്ള അമ്പിളി അമ്മാവനെ നോക്കി കൊണ്ട് അവൾ നെടുവീര്പെട്ടു .
ഇത്രേം ദേഷ്യം എന്റെ ഏട്ടനോട് കാട്ടേണ്ടായിരുന്നു.
അവളുടെ മനസ് അപ്പോൾ അമ്പിളി മാമനെ പോലെ വെളുത്തിരുന്നു.
വളരെ പ്രതീക്ഷയോടെ ആണ് , അവൾ അന്ന് സിനിമയ്ക്കു പോകാൻ ഒരുങ്ങിയത് നിന്നത്.
അപ്പോൾ ആണ് ഏട്ടന്റെ ഫോണ്‍ കാൾ , കാറിന്റെ ടയറിന്റെ കാറ്റ് ആരോ ഊരി വിട്ടന്ന്.
ഏട്ടൻ എന്നും സിനിമയ്ക്കു പോകാൻ മുടക്കം പറയുന്ന അടവാണന്നെ അവൾ കരുതിയുള്ളു.
ഇത് കേട്ട പാതി കൂടുതൽ ഒന്നും ചോദിക്കാതെ അവൾ അയാളോട് എന്തെക്കെയോ ദേഷ്യത്തിൽ വിളിച്ചു പറഞ്ഞു.
ഇത്രയും നേരം ആ ദേഷ്യത്തിൽ ആയിരുന്നു.
ഇപ്പോൾ അവളുടെ മനസ്സ് കാറ്റ് ഊരിവിട്ട ടയര് പോലെ ആയിരിക്കുന്നു. അവളുടെ മനസ്സിൽ നിന്ന് എല്ലാം പോയിരിക്കുന്നു .
അവൾ അവന്റെ ഏട്ടനെ പറ്റി ഓർത്തു ."അയ്യോ എന്റെ ഏട്ടൻ എവിടെ ആണ് ആവോ"
അവൾ മൊബൈൽ ഫോണ്‍ എടുത്തേ അയാളെ വിളിച്ചു....
അങ്ങേ തലക്കൽ ഫോണ്‍ അടിച്ചു കൊണ്ടേയിരുന്നു ...............
ശരിയായ കാരണം അറിയാതെ വെറുതെ ദേഷ്യപ്പെട്ടാൽ ..........................