Tuesday, July 6, 2010

സാമ്പത്തികപ്രതിസന്ധി: ജെയിംസ്‌ബോണ്ട് ചിത്രനിര്‍മാണം നിര്‍ത്തി

" കാലന്‍ " പോയ പോക്കേ !
ജെയിംസ് ബോണ്ട്‌ ചിത്രം പോലും ഇന്ന് പൈസ ഇല്ലാതെ ചിത്രീകരണം നിര്ത്തുന്നു .
ഇനി സിനിമ എന്ന പ്രസ്ഥാനം പൂട്ടി പോകുമോ ആവോ ? കണ്ടറിയാം .....

മലയാളം സിനിമ അടുത്ത് തന്നെ പൂട്ടാന്‍ ഉള്ള സാദ്ധ്യതകള്‍ തെളിഞ്ഞു വരുന്നുണ്ട് . ഇന്നത്തെ നിലയില്‍ പോകുകയാന്നെങ്കില്‍ തീര്‍ച്ചയായും മലയാളം സിനിമ എന്നത് ഒരു ഗവേഷണ വസ്തു മാത്രം ആകും എന്ന് തോന്നുന്നു.

എന്തയാലും സിനിമ എന്ന വ്യവസായത്തോട് നായകന്മാരും സാങ്കേതിക വിധക്തരും കാട്ടുന്ന ഈ അനാധരവിലൂടെ പട്ടിണി കിടക്കേണ്ടി വരുന്ന പാവം ജീവനകാര്‍ക്ക് (light boy, electrician, etc.) എന്റെ ഒരു കൂപ്പു കൈ .

ഒന്നേ എനിക്ക് പറയാന്‍ ഉള്ളു " മലര്‍ന്നു കിടന്നു തുപ്പിയാല്‍ അത് ....................." സ്വന്തം കഞ്ഞിയില്‍ നിങ്ങളായി തന്നെ പാറ്റ ഇടണോ, നായകന്മാരെ, സാങ്കേതിക വിധക്തരെ ......?

ഇനി നിങള്‍ തീരുമാനിക്കൂ , ഇനി നിങളുടെ നമ്പര്‍ .............

Monday, July 5, 2010

മിസ്ഡ് കോള്‍

വന്നു എനിക്കൊരു മിസ്ഡ് കോള്‍ ,
തന്നു എനിക്കൊരു കണ്‍ഫ്യൂഷന്‍ .

ആരായിരിക്കാം , ആരെല്ലാം ആയിരിക്കാം .
അറിയില്ല .

അത് ഇന്നലെ ഞാന്‍ കണ്ട സുന്ദരിമാരില്‍ ആരെങ്കിലും ആണോ?
അതോ ഇന്നലെ ഞാന്‍ കണ്ട ബിസ്സിനെസ്സ് എക്സികൂടിവുകളില്‍ ആരെങ്കിലും ആണോ ?
അതോ എന്റെ പഴയ കാമുകിമാരില്‍ ആരെങ്കിലും ആണോ?
അതോ എന്റെ പഴയ കൂട്ടുകാരില്‍ ആരെങ്കിലും ആണോ ?

എന്തിനോ വേണ്ടി അടിച്ച മിസ്ഡ് കോള്‍ ,
ആര്‍ക്കോ വേണ്ടി അടിച്ച മിസ്ഡ് കോള്‍ ,

മനസില്‍ ആയിരം ചോദ്യങ്ങള്‍ പാഞ്ഞു;
പാഞ്ഞു പാഞ്ഞു അത് ശരങ്ങളായി എന്റെ ഹൃദയത്തില്‍ കൊണ്ടു.

തിരിച്ചു ഞാന്‍ വിളിച്ചു ആ നമ്പരിലേക്ക്
കിട്ടി എനിക്കെന്റെ അരുമ സുഹൃത്തിനെ.



സുഹൃത്ത് നമ്പര്‍ മാറിയത് വിളിച്ചു അറിയിച്ചത് ആണേ. എന്തൊക്കെ പ്രതീക്ഷകള്‍ ആയിരുന്നു എല്ലാം വെള്ളത്തില്‍ വീണില്ലേ :)

പ്രേമം

അന്ന് നീ എന്നോട് പറഞ്ഞു,
നീ എന്റെ സ്വന്തമാണെന്ന്.
ഇന്ന് നീ എന്നോട് പറയുന്നു,
നീ എന്റെ സ്വന്തമല്ലെന്ന്.

ഇതാണോ നിനക്ക് എന്നോട് ഉണ്ടായിരുന്ന പവിത്രമായ പ്രേമം