Thursday, October 30, 2008

ഗൂഗിളിന്റെ വിനോദം


ഇന്നു എല്ലാം വിനോദമായി മാറിക്കൊണ്ടിരിക്കുകയാണ് . പീഡനം പോലും ഇന്നു ഒരു വിനോദ ഉപാധിയാണ്, ഗൂഗിളിനും അങ്ങനെ തന്നെ .
തിരുവനന്തപുരത്ത് ഒരു രണ്ടാം ക്ലാസ്സുകാരിയെ പ്രധാനാധ്യാപകന്‍ പീഡിപ്പിച്ചത് ഒരു വിനോദ ന്യൂസ് ആയിരിക്കുന്നു ഗൂഗിള്‍ മലയാളം ന്യൂസിന് . ഇതു ഞാന്‍ സ്ക്രീന്‍ പ്രിന്റ് എടുത്തത്‌ 30/10/2008 , 3:41 pm
കാലം പോയ പോക്കേ......


Google's Entertainment

Wednesday, October 22, 2008

ചന്ദ്രയാന്‍ 1


ഇന്നു ഇന്ത്യക്ക് ഒരു ചരിത്ര നേട്ടം കൂടി . ഇന്ത്യ ചന്ദ്രയാന്‍ പേടകം ഭ്രമണ പദത്തില്‍ എത്തിച്ചു . അടുത്ത് തന്നെ അത് ചദ്രനില്‍ വിജയകരമായി എത്തിച്ചേരും എന്ന് കരുതാം . ഇതിന് വേണ്ടി പ്രയത്നിച്ച എല്ലാ ആളുകള്കും അഭിനന്ദനങള്‍ .





ചന്ദ്രയാന്‍ വീഡിയോ
Chandrayaan Video

Friday, October 17, 2008

പലവട്ടം പാത്തു നിന്നു ഞാന്‍

പലവട്ടം കാത്തു നിന്നു ഞാന്‍ എന്ന വിനീത് ശ്രീനിവാസന്റെ പാട്ട് എല്ലാവരും കേട്ട് കാണും , അതിന്റെ ഒരു കോമഡി പാട്ടു നിങള്‍ക്കായി സമര്‍പ്പിക്കുന്നു .


പലവട്ടം പാത്തു നിന്നു ഞാന്‍ ഓഫീസിന്‍ വെയ്റ്റിങ്ങ് ഷെഡില്‍
ഒരു വാക്കും മിണ്ടാതെ നീ പോയില്ലേ
(2)
അഴകുള്ള പ്രോഗ്രമ് എഴുതുന്ന പെണ്‍ മൈനേ
കമ്പ്യൂട്ടറില്‍ വൈറസ് വന്നാല്‍ എനിക്ക് പണിയല്ലേ
(2)

പലവട്ടം ...(1)

ആ .....
അ അ ...


സി പ്രോഗ്രാമില്‍ പ്രതിഷ്ഠ നേടാന്‍ കൊതിച്ചതാണി നെഞ്ചം
ബഗുകളെല്ലാം പെട്ടിയിലാക്കിയില്ലേ
പൊന്‍ പ്രഭാതം വിടരും നേരം നെറ്റ്വര്‍ക്കലേക്കു മാറ്റി
നെറ്റ്‌വര്‍ക്ക് എല്ലാം ചീത്ത വിളിച്ചില്ലേ

ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു (2)

പലവട്ടം.. (1)



കമോണ്‍ ബേബി
കം ടു മി
വരില്ലാ വരില്ലാ നീ

ഒയ്ഹോ ...



സര്‍വരിന്റെ കേബിളങ്ങു വലിചൂരിനാനെടുത്തു
പ്രോഗ്രാമര്‍മാര്‍ തെറി വിളിച്ചില്ലേ
തെറി അ തെറി
ഡാറ്റ പോയൊരു കമ്പ്യൂട്ടറിന്റെ മുനില്‍ പകച്ചു നിന്നു
പി എല്മാര് ഗുണ്ടകളായില്ലേ
ഗുണ്ട അ ഗുണ്ട

ഇളിഭ്യനായി വിഷണ്ണനായി ഏകാന്തനായി ഞാന്‍ നിന്നു (2)

പലവട്ടം ..(2)
അഴകുള്ള ..(1)(കോമണ്‍ ബേബി, കം ടു മി, വരില്ലാ നീ)

പലവട്ടം... (2)

ഇനിയും രണ്ടു മൂന്ന് പാട്ടുകളുണ്ട് വേണമെന്കില്‍ അതോടെ കാച്ചാം


വേണ്ടല്ലേ

ഓക്കേ


......
പലവട്ടം കാത്തു നിന്നു ഞാന്‍

plavattam kathu ninnu nan