Friday, November 25, 2011

ബാലാ ഭിക്ഷാടനം


ബാല്യം ഞങ്ങള്‍ക്ക് അന്ന്യം;
ഓര്‍ക്കുക ഞങ്ങളെ വല്ലപ്പോഴും;
നിറക്കുക നിങളുടെ സ്നേഹം,
ഞങ്ങളുടെ ഭിക്ഷാ പാത്രങ്ങളില്‍





ഈ കവിതയ്ക്ക് പ്രജോദനം താഴെ കാണുന്ന ലിങ്കിലെ മുകളില്‍ കാണുന്ന ഫോട്ടോ ആണ്.

http://photos.merinews.com/newPhotoLanding.jsp?imageID=18224

Monday, November 21, 2011

അവന്‍ വരുന്നു

ഇന്ന് രാത്രി നിന്റെ അടുത്ത് അവന്‍ വരും ; ക്ലോക്കില്‍ സമയം 12 മണി ആകുമ്പോള്‍ നിനെ തേടി വരും; നീ ഒന്നും അറിയില്ല ; നീ ഗാട നിദ്രയില്‍ ആയിരിക്കും; പിയാ തു അബ്തോ ആജാ എന്നാ ഗാനം എവിടേയോ മുഴങ്ങുന്നുണ്ടാകും ; അവന്‍ നിന്റെ ചുറ്റിലും വട്ടം കറങ്ങി നൃത്തം ചെയ്യും ; നിന്നോട് അവന്‍ ചോദിക്കും നിന്റെ രക്തം ഞാന്‍ കുടിച്ചോട്ടെ എന്ന് ; പക്ഷെ നീ അത് കേള്‍ക്കില്ല ; മൌനം സമതം എന്ന് കരുതി അവന്‍ നിന്നിലേക്ക്‌ അടുത്ത് വരും ; ഈ സമയം അവന്റെ കൊമ്പ് നിന്റെ ചോരക്കായി കൊതിക്കും ; അത് നീണ്ടു വന്നു നിന്റെ കഴുത്തില്‍ തറയ്ക്കും ; ആ സമയം നീ ഉണരും ; നിനക്ക് ഉറക്കെ നിലവിളിക്കണം എന്ന് തോന്നും ; പക്ഷെ ശബ്ദം പുറത്തു വരില്ല ; അവന്‍ നിന്നിലേക്ക്‌ വീണ്ടും ആഴ്ന്നിറങ്ങും ; നിനക്ക് വേദനയോ , എന്തെക്കയോ അനുഭവപെടും ; അവസാനം നീ അത് ചെയ്യും ;



































ആ കൊതികിനെ തല്ലിക്കൊന്നു നീ സുഖമായി കിടന്നുറങ്ങും .

അല്ലാതെ ഞാന്‍ എന്ത് പറയാനാ .
:-) :-) :-):-) :-) :-):-)

Tuesday, November 1, 2011

ഈ ഭുമിയില്‍ .........

*. ;***;
x(@..@)x
"."(---)"
* ****
ഈ ഭുമിയില്‍ പിറന്നു നിനക്കായി ഞാന്‍,
മരങ്ങള്തോറും അലഞ്ഞു നിനക്കായി ഞാന്‍ ,
കണ്ട്ടില്ലല്ലോ പ്രിയതമേ നിന്നെ ഞാന്‍ ഈ കാട്ടില്‍ ഒരുടതും.
By
വാനരന്‍

എരിഞ്ഞിടാം .......

|
________________ |
|__|_|_____________\ |

എരിഞ്ഞിടാം നിനക്കായ്‌ ഞാന്‍,
അലിഞ്ഞിടാം നിന്നില്‍ ധൂപമായ് ഞാന്‍,
പകര്‍ന്നിടാം ക്യാന്‍സര്‍ നിന്റെ ശ്വാസകോശങ്ങളില്‍.
by
സിഗരെറ്റ്‌

എന്തരടേ ഇത്

വിവാഹം കഴിഞ്ഞു ആദ്യമായി ഭര്‍ത്താവിനോടൊപ്പം ലീവിന് നാട്ടില്‍ എത്തിയ ഭാര്യ,
തന്റെ തറവാട്ട്‌ വീട്ടിലേക്കു പോകുവാന്‍ ഒരുങ്ങുകയാണ്.
അതിരാവിലെ നേരം വെളുക്കുമെന്ന് അവള്‍ ഓര്‍ത്തില്ല. അത് കാരണം കുളിച്ചു
കുറിതൊട്ട് അണിഞ്ഞൊരുങ്ങി പോകണമെന്ന അവളുടെ ആഗ്രഹം നടന്നില്ല.
കുറെ വെള്ളം തലയിലൂടെ കോരി ഒഴിച്ച് ഒന്ന് കുളിച്ചെന്നു വരുത്തി, കയ്യില്‍
കിട്ടിയ സാരിയെടുത്തു ഉടുത്തുകൊണ്ടിരിക്കുമ്പോള്‍ ആണ് ,താഴെ നിന്നും തന്റെ
അച്ഛന്റെ വിളി , "മോളെ ഇതുവരെ ഒരുങ്ങിയില്ലേ ?"
ആ ചോദ്യത്തില്‍ അല്പം ദേഷ്യം ഉണ്ടോ ? "ഹേ, ഇല്ല" ; അവള്‍ മനസ്സില്‍ പറഞ്ഞു.
അതിനു മറുപടിയെന്നോണം അവള്‍ പറഞ്ഞു , "അച്ഛാ ഏട്ടന്‍ കുളിക്കനെയുല്ല് ".
മരുമകന്‍ കുളിച്ചു കഴിഞ്ഞില്ല എന്ന് കേട്ട അമ്മായിഅച്ചന്‍ ഒന്ന് ഇരുത്തി
മൂളികൊണ്ട് പറഞ്ഞു , "നമുക്ക് ഇന്ന് തന്നെ തറവാട്ടില്‍ എത്താന്‍ ഉള്ളതാണ്,
മറകണ്ട".
തറവാട് അല്പം ദൂരെ ആയതുകൊണ്ട് അവരെ അങ്ങോട്ട്‌ കൊണ്ടുപോകാന്‍ , അവളുടെ അച്ഛനും
അമ്മയും കഴിഞ്ഞ ദിവസം തന്നെ ഭര്‍ത്താവിന്റെ വീട്ടില്‍ എത്തിയിരുന്നു.
അവള്‍ ഒരുങ്ങി എന്ന് വരുത്തികൊണ്ട് , തന്റെ മുറിയില്‍ നിന്നും
താഴെക്കിറങ്ങുമ്പോള്‍ ഭര്‍ത്താവിനോട് വിളിച്ചു പറഞ്ഞു ,
"ഏട്ടാ, പെട്ടന്ന് ഇറങ്ങന്നെ"
താഴെ സിറ്റ് ഔട്ടില്‍ വന്നു അവള്‍ അച്ഛനോടും അമ്മയോടും
സംസാരിച്ചിരിക്കുമ്പോള്‍, അടുക്കളയില്‍ അവളുടെ അമ്മായി അച്ഛനും, അമ്മായി
അമ്മയും അവര്‍ക്ക് ബ്രേക്ക് ഫാസ്റ്റ് ഒരുക്കുന്ന തിരക്കില്‍ ആയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോള്‍ അവളുടെ ഭര്‍ത്താവു കുളിച്ചൊരുങ്ങി താഴേക്ക്‌ വന്നു.
അവര്‍ ബ്രേക്ക് ഫാസ്റ്റ് കഴിക്കാന്‍ ആയി ഇരുന്നു. സമയം വൈകിയത് കൊണ്ട്
എല്ലാവരും ബ്രേക്ക് ഫാസ്റ്റ് കഴിച്ചു എന്ന് വരുത്തി.
ഇപ്പോള്‍ സമയം 6.45 am അവര അവളുടെ അച്ഛന്റെ കാറില്‍ കയറി.
അവളുടെ അച്ഛന്‍ ചോദിച്ചു " പുറപ്പെടാം ? " എല്ലാവരും അതെ എന്ന് പറഞ്ഞു .
അച്ഛന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ചെയ്തു.
ഇന്ന് ഇനി അമ്മായി അമ്മയെ കാന്നെണ്ടല്ലോ എന്ന സന്തോഷത്തില്‍ മരുമകള്‍ അമ്മായി
അമ്മയുടെ നേര്‍ക്ക്‌ കൈ വീശി ടാറ്റാ കാണിച്ചു , മരുമകള്‍ പോകുന്ന
സന്തോഷത്തില്‍ അമ്മായി അമ്മയും മരുമകളുടെ നേര്‍ക്ക്‌ കൈ വീശി ടാറ്റാ കാണിച്ചു.
വണ്ടി മെല്ലെ നീങ്ങി തുടങ്ങി , ഈ സമയം എല്ലാവരും കൈ വീശി ടാറ്റാ കാണിച്ചു
കൊണ്ടിരുന്നു; ഈ പ്രവര്‍ത്തി രണ്ടു കൂട്ടരും അന്യോന്യം കാണാതെ ആകുന്നതു വരെ
തുടര്‍ന്നൂ .
വണ്ടി ഇപ്പോള്‍ മെയിന്‍ റോഡിലേക്ക് കടന്നു, അവള്‍ അമ്മയോട് എന്തെക്കയോ
സംസാരിച്ചു കൊണ്ടിരുന്നു. അച്ഛന്‍ ഭര്‍ത്താവിനോട് എന്തെക്കെയോ
സംസാരിക്കുന്നുടു.
ഇപ്പോള്‍ വണ്ടി NH 47 ഹൈ വേയില്‍ ആണ്, എല്ലാവരും സംസാരം കുറച്ചുകൊണ്ട്‌ വന്നു.
കുറച്ചു കഴിഞ്ഞു അവള്‍ നോക്കിയപ്പോള്‍, അവളുടെ ഭര്‍ത്താവു ഉറക്കം
പിടിച്ചിരിക്കുന്നത് കണ്ടു; അതിരാവിലെ നേരത്തെ എഴുന്നെടത് അല്ലെ; വല്ലപ്പോഴും
ഒക്കെ അല്ലെ സൂര്യന്‍ ഉദിച്ചു വരുന്നത് കാന്നാരുല്ല്; അതെ അതാണ് ശരി ; ഏട്ടന്‍
ഉറങ്ങിക്കോട്ടെ; അമ്മയെ നോക്കിയപ്പോള്‍ അമ്മയും ഉറങ്ങാന്‍ തുടങ്ങുകയായി ;
ഇനി അച്ഛനോട് സംസാരിക്കാം എന്ന് കരുതി അച്ഛനെ നോക്കിയപ്പോള്‍, അച്ഛന്‍
ഡ്രൈവിങ്ങില്‍ പൂര്‍ണമായും മുഴുകി എന്ന് അവള്‍ക്കു മനസിലായി.
ഒറ്റയ്ക്ക് മിണ്ടാതെ ഇരുക്കുനത് അവള്ള്‍ക്ക് ബോറടി സമ്മാനിച്ചു.
ബോറടി മാറ്റാന്‍ അവള്‍ വിണ്ടോയില്ലൂടെ പുറത്തേക്കു നോക്കി കൊണ്ടിരുന്നു. ഒരു
മരുഭൂമിയിലൂടെ സഞ്ചരിക്കുനത് പോലെ അവള്‍ക്കു തോന്നി . കുറെ കഴിഞ്ഞപ്പോള്‍
അതും അവള്‍ക്കു ബോര്‍ ആയി തോന്നി.
അതിനിടയില്‍ അച്ഛന്‍ എന്തോ ചോദിച്ചു , അതിനു അവള്‍ ഉത്തരവും നല്‍കി.
ഇനി ഒന്ന് ഉറങ്ങിയാലോ ? അവള്‍ ചിന്തിച്ചു. ഉറങ്ങാന്‍ അവള്‍ ഒരു ശ്രമം നടത്തി
നോക്കി, പഷേ അവള്‍ അതില്‍ പരാജയപെട്ടു.
ഇനി എന്താ ചെയ്യുക ? അവള്‍ ആലോചിച്ചു.
അവള്‍ തന്റെ ഭര്‍ത്താവിന്റെ കയ്യില്‍ ഇരുന്ന Nokia Xpressmusic ഫോണ്‍ മെല്ലെ
കയ്യില്‍ എടുത്തു, അതിലെ ആപ്പ്ലിക്കെഷനുകള്‍ അവള്‍ ഓരോന്നായി എടുത്തു നോക്കി.
അപ്പോള്‍ ആണ് അവള്‍ അത് കണ്ടത്, ഒരു ര്യ്ട്ടിംഗ് പാഡ് അപ്ലിക്കേഷന്‍ . അവള്‍
ഫോണ്‍ സ്ക്രീനില്‍ തന്റെ വിരല്‍ ഓടിച്ചു, അതാ വരുന്നു വരാ, "കൊള്ളാലോ ഈ
സൂത്രം" അവള്‍ മനസ്സില്‍ പറഞ്ഞു. അവള്‍ ഫോണിന്റെ കൂടെയുള്ള " പല്ലുകുത്തി "
എടുത്തു എന്തെക്കയോ കുത്തി വരച്ചു. അങനെ അവള്‍ ആ അപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍
പഠിച്ചു.
ഓ ബോര്‍ അടിക്കുന്നു , "എന്തെങ്കിലും വരക്കാം " അവള്‍ മനസ്സില്‍ പറഞ്ഞു.
എന്താ വരക്കുക ? അറിയില്ല .
അവസാനം അവള്‍ ഒരു ചിത്രം വരയ്ക്കാന്‍ തുടങ്ങി .
വരച്ചു വന്നപ്പോള്‍ അതില്‍ ഒരു പൂച്ചയും ഒരു എലിയും ; എലി ഒരു കുഴിയില്‍ ,
പൂച്ച കുഴിയുടെ പുറത്തു എളിയില്‍ കൈയും കൊടുത്തു നില്‍ക്കുന്നു .
"ആ പൂച്ച ഇത്തിരി ഗവുരവക്കാരന്‍ ആന്നലോ ?" അവള്‍ മനസ്സില്‍ പറഞ്ഞു .
പൂച്ചക്ക് ഒരു ഡയലോഗ് കൊടുത്താലോ ? എന്ത് ഡയലോഗ് കൊടുക്കാം ? പൂച്ചക്ക്
മാത്രം മതിയോ ഡയലോഗ് ? അവളുടെ മനസ്സില്‍ ഓരോ ചിന്തകള്‍ പൊട്ടി മുളച്ചു .
അവസാനം അവള്‍ തീരുമാനിച്ചു , പൂച്ചക്ക് ഡയലോഗ് കൊടുക്കാം.
എലിയെ നോക്കി പൂച്ച എന്ത് ഡയലോഗ് പറയണം ? , അയ്യോ ! ഒന്നും കിട്ടുന്നില്ലലോ ,
അവള്‍ സങ്കടപെട്ടു .
പെട്ടന്ന് അവളുടെ തലയില്‍ ഒരു ഡയലോഗ് പൊങ്ങി വന്നു ;
"എന്തരടേ ഇത് "
അവള്‍ ആ ഡയലോഗ് പൂച്ചക്ക് നല്‍കി
അപ്പോള്‍ ആണ് അവള്‍ ഒരു കാരിയം ഓര്‍ത്തത്‌ ; ഈ ചിത്രത്തില്‍ ഉള്ളത് ഞാനും
എന്റെ ഏട്ടനും ആണോ ?
എങ്കില്‍ ഞാന്‍ ആണോ പൂച്ച ? അതോ ഏട്ടന്‍ ആണോ പൂച്ച ?
അല്ലെങ്കില്‍ ഞാന്‍ ആണോ എലി ? അതോ ഏട്ടന്‍ ആണോ എലി ?
ആരാണ് കുഴിയില്‍ ചാടിയത്‌ എന്ന് സര്‍വ്വസക്തന്‍ ഒരിക്കല്‍ തനിക്കു കാട്ടി
തരുമെന്ന് അവള്‍ മനസ്സില്‍ കരുതി .
അവളുടെ മനസ്സില്‍ ചിന്തകള്‍ ഓരോന്നും കൂടി കൂടി വന്നു .
അവള്‍ വിണ്ടോവിലൂടെ പുറത്തേക്കു നോക്കി ; അവളുടെ മനസ്സില്‍ പിന്നെയും
ചിന്തകള്‍ കൂടികൊന്ടെയിരുന്നു ; ഈ സമയം വണ്ടി അതിന്റെ ലക്സ്യാ സ്ഥാനം നോക്കി
മെല്ലെ നീങ്ങികൊണ്ടിരുന്നു ........

ആ ചോദ്യം

ട്രെയിന്‍ വിടാന്‍ നേരം; അവസാനമായി, അച്ഛന്‍ മകനോട്‌ ചോദിച്ചു ;
സിംബാബേക്ക് എത്ര റണ്‍സ് ആയി ?
പോക്കറ്റില്‍ നിന്നും , മെല്ലെ അവന്‍ സെല്‍ ഫോണ്‍ എടുത്തു.
ഇന്‍റര്‍നെറ്റില്‍, അവന്‍ സ്കോര്‍ ചെക്ക് ചെയ്യാന്‍ തുടങ്ങുന്ന നേരം
,ട്രെയിന്‍ മെല്ലെ ചൂളം വിളിച്ചുകൊണ്ടു നീങ്ങി തുടങ്ങി.
ഇനി സ്കോര്‍ അറിയാന്‍ പറ്റില്ല എന്ന് മനസിലാക്കിയ അച്ഛന്‍, മനസ്സില്ല
മനസ്സോടെ, വിധൂരതയിലേക്ക് പാഞ്ഞു പോകുന്ന ട്രെയിന്‍ ബോഗിയുടെ വാതില്‍ക്കല്‍
നില്‍ക്കുന്ന, തന്റെ മകന് നോക്കി കൈ വീശി ടാറ്റാ നല്‍കി.
തന്റെ പ്രിയപ്പെട്ട അച്ഛന്‍ , ട്രെയിന്‍ വിടുന്നതിനു മുന്‍പ് ഒരു കാര്യം
ചോദിച്ചിട്ട്, അതിന്നു ഉത്തരം പറയാന്‍ പറ്റിയില്ല എന്ന വിഷമം ഉള്ളില്‍ ഒതുക്കി
ആ മകനും തിരിച്ചു അച്ഛന് ടാറ്റാ നല്‍കി.




അതാണ് മോനേ സ്നേഹം;


ക്രിക്കറ്റിനോട് !

ട്രെയിന്‍ വിടാന്‍ നേരം.............

ട്രെയിന്‍ വിടാന്‍ നേരം; അവസാനമായി, അച്ഛന്‍ മകനോട്‌ ചോദിച്ചു ;

സിംബാബേക്ക് എത്ര റണ്‍സ് ആയി ?

:):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):)

അതാണ് മോനേ സ്നേഹം;
ക്രിക്കറ്റിനോട് !
:):):):):):):):):):):):):):):):):):):):):):):):):):):):):):):):):):):)

ബാങ്ക് ഉധ്യോകസ്തന്റെ വീട്ടില്‍ നിനും പാചകക്കാരനെ കാന്നാതായിരിക്കുന്നു .

ഫ്ലാഷ് ന്യൂസ്‌
ബാങ്ക് ഉധ്യോകസ്തന്റെ വീട്ടില്‍ നിനും പാചകക്കാരനെ കാന്നാതായിരിക്കുന്നു .

മംഗലാപുരം :ഒരു ബാങ്ക് ഉധ്യോഗസ്തന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ആഴ്ച മുതല്‍ പാചകക്കാരനെ കാനതായിരിക്കുനതായി, മംഗലാപുരം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. പരാതിയെ പറ്റി ധൃതഗതിയില്‍ അന്വേഷിക്കുനതായി പോലിസ് അറിയിച്ചു . കഴിഞ്ഞ ചൊവാഴ്ച വൈകിട്ട് ദോശമാവ് വാങ്ങാന്‍ കടയിലേക്ക് പോയ പച്ചകാരന്‍ ഇതുവരെ തിരിച്ചുവരാതിരുന്നത് കൊണ്ടാണ് ബാങ്ക് ഉധ്യോഗസ്ഥന്‍ പരാതിയുമായി പോലീസ്നെ സമീപിച്ചത്. പാച്ചകകാരന്‍ ചൊവാഴ്ച വരാതിരുന്നത് കൊണ്ട് ഫ്രിഡ്ജില്‍ ഉണ്ടായിയിരുന്ന പച്ചക്കറി പച്ചക്കുകഴിച്ചു അന്ന് കിടന്നു ഉറങ്ങിയതായി ബാങ്ക് ഉധ്യോഗസതനും ഭാര്യയും ഞങ്ങളോട് പറഞ്ഞു . പാചകക്കാരന്‍ ഇല്ലാത്തതുകൊണ്ട് ഇപ്പോള്‍ ഹോട്ടലില്‍ നിനും ആണ് ഭഷണം എന്നും അവര്‍ പറഞ്ഞു. പാചകക്കാരന്‍ എത്രയും പെട്ടന്ന് തിരിച്ചു വന്നിലെങ്കില്‍ അവരുടെ കഞ്ഞികുടി മുട്ടുമെനും പറഞ്ഞു . പാചകക്കാരനെ പറ്റി എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് ചെനാസ്ത്രം കൂട്ടി കഞ്ഞിതരാം എന്ന് ബാങ്ക് ഉധ്യോഗസ്ഥന്‍ അറിയിച്ചു.
മംഗലാപുരത്ത് നിനും മംഗലാപുരം ടി വി ക്ക് വേണ്ടി റിപ്പോര്‍ട്ടര്‍ വാനരന്‍