ഇത് എനിക്ക് ഇന്ന് (22/06/2010) സംഭവിച്ചതാണ്.
എല്ലാവരും മോഡേണ് ആയപ്പോള് എനിക്കും മോഹം മോഡേണ് ആകാന് . കാര്യം എന്താണെന്നു വച്ചാല് , എല്ലാവരും ജി. പി. ആര്. എസ്സ്. വഴി മൊബൈലില് നെറ്റ് എടുക്കുന്നത് കണ്ടപ്പോള് ഈ പാവത്തിനും ഒരു മോഹം സ്വന്തമായി ഒരു ജി. പി. ആര്. എസ്സ്. കണക്ഷന് എടുക്കണമെന്ന്. അതിനും കാരണം ഉണ്ട് കേട്ടോ, എനിക്കും കിട്ടിയിരുന്നു ഒരു ജി. പി. ആര്. എസ്സ്. അഥവാ എട്ജെ ഉള്ള ഫോണ് ( അതിന്റെ കഥ താഴെ പരയാം ) . പട്ടിക്കു മുഴുവന് തേങ്ങ കിട്ടിയപോലെ ആയില്ലെങ്കിലും, കിട്ടിയ സാധനം കൊണ്ട് ഒരു ഉപയോഗം വേണ്ടേ എന്ന് ഞാന് കരുതി . അങ്ങനെ പണ്ട് ഉപേക്ഷിച്ചു കളഞ്ഞിരുന്ന ഒരു മൊബൈല് സിം ( അതിന്റെയും കഥ താഴെ പറയാം ) ജി. പി. ആര്. എസ്സ്. ഉള്ള ഫോണില് ഞാന് ഇട്ടു . 98/- രൂപയ്ക്ക് ജി. പി. ആര്. എസ്സ്. കണക്ഷന്നു വേണ്ടി ഒരു രീചാര്ജിങ്ങും നടത്തി.
അങ്ങനെ രണ്ടു ദിവസമായി ഞാന് ഇന്റ്റ്റെര്‍നെറ്റ് ഉപയൊഗിക്കുന്നു. മൂന്നാം ദിവസം അതായതു 22/06/2007 ന് ഞാന് നോക്കിയപ്പൊള് എന്റെ മൊബിലില്ല് ഒരു കോളു വരുന്നു. ഫോണു എടുത്തതും നീ എന്നെ വിളിച്ചിരുന്നോടാ…… എന്നൊരു പെണ്കുട്ടിയുദെ ചോദ്യം. അത്രയും കേട്ടപ്പോള്‍ത്തന്നെ ഞാന് ഞെട്ടിപ്പോയി , ഈശ്വരന്മാരേ ഇതു ഏതാ ഈ സാധനം. ഒരു കുന്തോം പിടികിട്ടണില്ല്യാ. സത്യായിട്ടും എനിക്കു ആളെ പിടി കിട്ടണില്ലാ. ആരാണോ ആവോ? അറിയില്ല . പെട്ടെന്നാണു എനിക്കു ബോദ്ധോധയം ഉണ്ടായതു ഞാന് ആര്‍ക്കും എന്റെ ഈ നംബര് കൊടുത്തിട്ടില്ലാ എന്ന് . അതെ ഈ നംബര് ആര്‍ക്കും അറിയില്ലാ; അപ്പോള് ഇതു ഏതോ മൊബില് മാര്‍ക്കറ്റിഗ് തന്ത്രമാണെന്നു എനിക്കു തോന്നി. എന്റെ മൊബില് ദാതാവു മിസ്ഡ് കോള് അലര്‍ട്ട് എന്നേ കൊണ്ടു എടുപ്പിക്കാന് വേണ്ടി ഒരു പരസ്യം എന്നേ കേള്‍പ്പിച്ചതാണു എന്നു തോന്നുന്നു; നീ എന്നെ വിളിച്ചിരുന്നോടാ…………. എന്ന ചോദ്ധ്യം.
ഈ ചിന്തകള് എല്ലാം സെക്കന്റുകള്‍ക്കുള്ളില് കഴിഞ്ഞു ഞാന് മൊബൈല് ഡിസ്കണക്ടു ചെയിതു. ഹൊ എന്നാലും മൊബൈലുകാരുടെ ഒരു കര്യമേ. മനുഷ്യനെ വെരുതേ ആശിപ്പിക്കുകയാ. എല്ലാം മായ തന്നെ മായാ ലീല തന്നെ അന്ന ദാന പ്രെഭുവേ…. . ഈ പാട്ടു പാടി സങ്കടപെടാന് അല്ലാതെ എനിക്കു എന്താ ചെയ്യന് കഴിയുക . ഹൊ ഒരു നിമിഷം ഞാന് കൊതിച്ചു പോയി അതു സത്യമാകാന്. എന്റെ മൊബൈല് ദാതവേ, ആന കൊടുത്താലും ആശ കൊദുക്കല്ലെ .. പ്ലീസ് കാലു പിദിക്കാം.
ഓരോ ബിസ്സിനെസ്സ് കാര്യ്ങ്ങളേ………………
ഇനി മൊബൈലിന്റെ കഥ:
ഈ മൊബൈല് എന്റെ അനിയന് ഗള്‍ഫില് പോയി കഷ്ട്ടപെട്ടു സംബ്ബാദിച്ചു; ആദ്യമായി നാട്ടില് വന്നപ്പോള് എനിക്കു സമ്മാനിച്ചതാണു.
ഓരോ ജീവിത പ്ര്ശ്നങ്ങളേ …………….
ഇതെപോലെ എന്തൊക്കെ കൊടുത്താലാ ഒരു ഗള്‍ഫുകാരനേ നാട്ടുകാരും വീട്ടുകാരും അംഗീകരിക്കുക. അംഗീകാരം കിട്ടാന് വേണ്ടി ഓരോ കാര്യ്ങള് ചെയ്തു അവന്റെ സംബാദ്ധ്യം മുഴുവന് തീരുന്നു. അവസാനം അവന് പൈസ ഉണ്ടാക്കാന്, അഥവ അംഗീകാരം കിട്ടാന് വീണ്ടും ഗള്‍ഫിലേക്കു പോകേണ്ടി വരുന്നു. ഗള്‍ഫ്കാരുടെ കഷ്ട്ടപാടിന്റെ കഥ പിന്നെ എഴുതാല്ലേ.
ഇനി സിം കാര്‍ഡിന്റെ കഥ:
ഈ സിം കാര്‍ഡ് ഒരു രൂപ കൊടുത്തു വാങിയതു ആണു കേട്ടോ. അതായതു ഒരു ദിവസം എന്റെ പട്ടണത്തിലെ ഒരു ഷോപ്പിങ് മാളില് ഞാനും എന്റെ കൂട്ടുകാരനും കൂടേ കറങാന് പോയി. അവിടെ ചെന്നു ഞങള് ഒരു ഇന്ത്യന് നിറ്മ്മിത റീട്ടെയില് ശ്രിഖലയുടെ ഷോപ്പില് കയറി. അവിടെ നിന്നും കുറച്ചു സാധനങ്ങള് വാങ്ങി. ബില്ല് അടിക്കാന് വല്ലാത്ത ക്യൂ ആയിരുന്നു. അവസാനം ബില്ലും അടിച്ചു കഴിഞ്ഞു ഞങ്ങള് പോകാന് ഒരുങ്ങുമ്ബോള് അവിടുത്തെ സൂപറ്വൈസറ് വന്നു ബില്ല് അടിക്കുന്ന ആളോടു പറഞ്ഞു 250 രൂപയ്ക്കു മുകളില് സാധനം ഇന്നു വാങ്ങുന്നവറ്ക്കു -------------- ന്റെ സിം കാറ്ഡ് ഫ്രീ ആയിട്ടു കൊടുക്കും എന്നു. ബില്ല് അടിക്കുന്ന ആള് ഞങ്ങളോടു ചോദിച്ചു , ഞിങ്ങള്‍ക്കു സിം കാറ്ഡ് വേണമോ എന്നു. എന്റെ കൂട്ടുകാരന് ഇതു കേട്ട ഉടനെ പറഞ്ഞു എനിക്കു സിം കാറ്ഡ് വേണമെന്നു. --------- ന്റെ സിം ആണെന്നു കേട്ടപ്പൊള് എനിക്കും അതു കിട്ടിയലോ എന്നു മോഹം ഉണ്ടായിട്ടോ. ഞാന് ------- സിം കാറ്ഡ് വാങ്ങാന് കുറച്ചു നാളായി ഫോട്ടോയും കൊണ്ടു നടക്കാന് തുടങ്ങിയിട്ടു. അതുവരെ വാങ്ങാന് പറ്റിയില്ലായിരുന്നു. അപ്പോള് അവര് പറഞ്ഞു ഫോട്ടോയും ഐ ഡി കാറ്ഡിന്റെ കോപ്പിയും വേണമെന്ന്. അതു ചോദിച്ചപ്പൊള് എന്റെ കൂട്ടുകാരന് കീഴടങ്ങി, കാരണം അവന്റെ കൈയില് ഫോട്ടോ ഉണ്ടായിരുന്നില്ലാ. അച്ചന് ഇച്ശിച്ചതും വൈദ്ദ്യന് കല്‍പ്പിചതും പാല് എന്ന പോലെ ഞാന് ആ സിം ന് ഉടമയാകന് പോകുന്നു എന്നു അറിഞ്ഞു ഞാന് സന്തോഷിച്ചു. ഉടനെ ഞാന് എന്റെ ഡ്രൈവിങ്ങ് ലൈസെന്‍സും ഒരു ഫോട്ടോയും എടുത്തു കാണിച്ചു. പിന്നെ അവര്‍ക്ക് സിം തരാതിരിക്കാന് ആയില്ലാ. സൂപെര്‍വൈസര് ഒരു സിം കാറ്ഡുമായി വന്നു. ആ നംബറ് എനിക്കു ഇഷ്ട്ട്പ്പെട്ടില്ലാ. വേറേ നംബറുകള് നോക്കി ഞങ്ങള് സൂപറ്വൈസറുടെ ക്യാബിനില് ചെന്നു. ആ സമയം നമ്മുടെ ബില്ല് അടിച്ചു തന്ന സഹോദരന് അവിടെ നിന്നും പോയിരുന്നു. നംബറ് സെലെക്റ്റ് ചെയ്തു കഴിഞ്ഞപ്പോള് സൂപറ്വൈസറ് പറഞ്ഞു; സിം കൂടെ ബില്ലില് ചേറ്ക്കണമെന്നു. അങ്ങനെ ഞങ്ങള് ബില്ല് മാറ്റി അടിക്കുവാന് ബില്ല് അടിച്ച സ്ഥലത്തു വന്നു. ആടു കിടന്നിടത്തു പൂട പോലും ഇല്ലാ എന്നു പറയുന്ന പോലെ അവിടെ ആരും ഇല്ലായിരുന്നു. സൂപെറ്വൈസരൊടു കാര്യം പറഞ്ഞു. അയാള് അടുത്തു ബില്ല് അടിക്കുന്ന ആളോട് ഇതു ഒന്നു ശരിയാക്കി കൊടുക്കാന് പറഞ്ഞു. അപ്പോള് ബില്ല് അടിക്കുന്ന ആള് പറഞ്ഞു ആദ്യം ബില്ല് അടിച്ച ആളിനേ ഇതു ശരിയാക്കന് പറ്റു എന്ന് . അയാള് ആണെങ്കില് വീട്ടില് പോയി, അതുകൊണ്ട് പുതിയ ഒരു ബില്ല് അടിക്കുന്നതു ആണ് നല്ലത് എന്ന്. എന്നാല് പുതിയ ബില്ല് അടിച്ചു ഞങ്ങള്‍ക്ക് തരാന് സൂപെറ്വൈസറ് ബില്ല് അടിക്കുന്ന ആളോട് പറഞ്ഞു. അപ്പോള് മറ്റൊരു പ്രശനം പുതിയ ബില്ല് അടിക്കണമെങ്കില് പൈസ കൊടുക്കണം, ഞാന് ചോദിച്ചു എത്ര വേണം, എന്തായാലും ഇറങ്ങി പോയില്ലേ അതു വാങ്ങിയിട്ടു ഇനി പോകാം എന്നു കരുതി. സൂപറ്വൈസറ് പറഞ്ഞു ഒരു രൂപ മതി എന്ന്. അവസനം ഫ്രീ ആയി കിട്ടേണ്ട് സാധനത്തിനു 1 രൂപായും കൊടുത്തു ബില്ലും വാങ്ങി പോരേണ്ടി വന്നു. അതില് 5 രൂപ ടോക്ക് ടൈം ഉണ്ടായിരുന്നുട്ടോ. പക്ഷേ 10 രൂപ്യ്ക്കു എങ്കിലും ചാറ്ജ് ചെയ്തലേ 5 രൂപയുടെ ഫ്രീ ടോക്ക് ടൈം കിട്ടുകയുള്ളായിരുന്നു. അങ്ങനെ അതു ഞാന് 10 രൂപയ്ക്കു ചാറ്ജ് ചെയ്തു. ആ സിം ന് കുറച്ചു നാളത്തെ വാലിഡിറ്റി ഉണ്ടായിരുന്നു.
ഓരോ ബിസ്സിനെസ്സ് കാര്യ്ങ്ങളേ………………
അനിയന് ഗല്‍ഫില് നിന്നും ലീവിനു വന്നപ്പോള് അവന് അതു കുറച്ച് നാളുകള് ഉപയോഗിച്ചു. കുറേ നാള് ആ സിം വെറുതേ ഇരുന്നു. അങ്ങനെ ഇരിക്കുംബോളാണ് എന്റെ മനസ്സില് മോഡേണ് ആകാനുള്ള മോഹം ഉദിച്ചതും, ഞാന് ഇന്റ്ര്നെറ്റ് എടുത്തതും, എന്നെ മൊബൈല് ദാതാവ് പറ്റിച്ചതും
മനുഷ്യന്റെ ഓരോ കര്യങ്ങളേ--------------------